ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ‘ആപ് കൈസേ ഹോ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ലളിതമായി നടന്ന ചടങ്ങില്‍ ബേബി ഐവാമറിയം വിനയ് സ്വിച്ചോണ്‍ കര്‍മ്മം നടത്തി. ഇടവേള ബാബു ഫസ്റ്റ് ക്ലാപ്പും നല്കി. അംജൂസ് എബൗ വേള്‍ഡ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷൈന്‍ മുകുന്ദനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്, ദിവ്യദര്ശന്, പുതുമുഖവും പ്രശസ്ത അവതാരകനുമായ ജീവാ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരഭി സന്തോഷാണ് നായിക. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ധര്മ്മജന് ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുധീഷ്, ഇടവേള ബാബു എന്നിവര്‍ക്കൊപ്പം ശ്രീനിവാസനും ഒരു പ്രധാന വേഷത്തിലെത്തുന്നു.
സ്വാതി ദാസിന്റെ വരികള്‍ക്ക് ഡോണ്‍ വിന്‍സന്റ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. അഖില്‍ ജോര്‍ജ് ഛായാ ഗ്രഹണവും രെതിന് രാധാകൃഷ്ണന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം അസീസ് കരുവാരക്കുണ്ട്. മേക്കപ്പ് വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യം ഡിസൈന്‍ ഷാജി ചാലക്കുടി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ അനൂപ് അരവിന്ദന്, സഹസംവിധാനം ഡാരിന് ചാക്കോ, ഹെഡ്വിന്, ജിന്‍സ്. എക്സികുട്ടീവ് പ്രൊഡ്യൂസര്‍ ജൂലിയസ് ആംസ്ട്രോങ്ങ് (പവി കടവൂര്‍), പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് സഫി ആയൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സജീവ് ചന്തിരൂര്‍, വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്, ഫോട്ടോ സന്തോഷ് പട്ടാമ്പി.
Recent Comments