കോവിഡ് രണ്ടാം തരംഗം ഏറ്റവും അധികം ബാധിച്ച മേഖലകളില്‍ ഒന്നാണ് സിനിമാതിയേറ്ററുകള്‍. തിയേറ്ററില്‍ തുറക്കുന്ന കാര്യത്തില്‍ കേരളത്തില്‍ അനിശ്ചിതത്വം തുടരുമ്പോള്‍, നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ തുറന്ന തമിഴ്നാട്ടില്‍ ആദ്യ തമിഴ് സിനിമ റിലീസായിരിക്കുകയാണ്. വിജയ് സേതുപതി ചിത്രമായ ‘ലാഭ’മാണ് തിയേറ്ററുകളിലെത്തിയത്. നാല് മാസത്തിനുശേഷം തിയറ്ററില്‍ റിലീസ് ചെയ്ത സിനിമ കാണാന്‍ വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് (സെപ്റ്റംബര്‍ 9) ചിത്രം റിലീസ് ചെയ്തത്.
കഴിഞ്ഞ മാസം 23 മുതല്‍ തമിഴ്നാട്ടില്‍ തിയറ്ററുകള്‍ തുറക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. 50% സീറ്റുകളിലേക്ക് മാത്രമാണ് ആളുകള്‍ക്ക് പ്രവേശനം.
സംവിധായകന് എസ്.പി. ജനനാഥന് വിജയ് സേതുപതിയുമായി കൈകോര്‍ക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ലാഭം’. വിജയ് സേതുപതി ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായിക. ഒരിടവേളക്ക് ശേഷം ശ്രുതി ഹാസന് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ജഗപതി ബാബുവാണ് സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.
Recent Comments