പ്രശസ്ത സിനിമാ സീരിയല്‍ നടന് രമേശ് വലിയ ശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം ഇപ്പോള്‍ പി ആര് എസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രമേശിന് സിനിമാ-സീരീയല്‍-നാടക രംഗത്തെ നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
‘പ്രശ്നങ്ങള്‍ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തില്‍ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികള്‍’ എന്ന് പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായ എന്‍.എം. ബാദുഷ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്മാരില് ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്തുള്ള നടനാണ് രമേശ് വലിയശാല.
ഗവണ്മെന്റ് മോഡല്‍ സ്കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന് ഡോ. ജനാര്ദ്ദനന് അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്ക്രീനിന്റെയും ഭാഗമായി.
കണ്ണന് താമരക്കുളം സംവിധാനം ചെയ്ത വരാല് ആണ് അവസാനം അഭിനയിച്ച സിനിമ.
Recent Comments