കഴിഞ്ഞ ദിവസമാണ് രജനിയുടെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. പോസ്റ്റര്‍ റിലീസ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വിവിധ ജില്ലകളിലെ ഫാന്‍സ് ക്ലബുകളുടെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങള്‍.
ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മൃഗബലി ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. ആടിനെ കൊന്ന് ചോര അണ്ണാത്തെയുടെ പോസ്റ്ററില്‍ ഒഴിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ദേശീയപാതയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു മൃഗബലി നടന്നത്. ട്രിച്ചിയിലെ ആരാധക സംഘമാണ് മൃഗബലി നടത്തിയത്. സംഭവത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി പീപ്പിള്‍സ് ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
അഭിഭാഷകനായ തമില്വേന്ടന് രജനികാന്തിനെതിരെ ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ രജനികാന്ത് പ്രതികരിക്കാത്തതിലും ആരാധകരുടെ പ്രവൃത്തിയെ അപലപിക്കാത്തതിലും പ്രതിഷേധിച്ചാണ് കേസ്. താരത്തിന്റെ മൗനം തുടര്‍ന്നും ആരാധകരെ ഇത്തരം ഹീനമായ നടപടികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
നവംബര്‍ 4ന് ദീപാവലി ദിനത്തിലാണ് അണ്ണാത്തെ ലോകത്തെല്ലായിടത്തുമുള്ള തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തില്‍ ഗ്രാമത്തലവന്റെ വേഷമാണ് രജനീകാന്തിന്. അണ്ണാത്തെയില്‍ എത്തുക.
Recent Comments