നവാഗതനായ സഞ്ജിത്ത് ചന്ദ്രസേനന് സംവിധാനം ചെയ്യുന്ന ‘ത്രയ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധ്യാന്‍ ശ്രീനിവാസന്, സണ്ണി വെയ്ന്‍, അജു വര്‍ഗ്ഗീസ്, നിരഞ്ജ് രാജു, ഡെയ്ന്‍ ഡേവിസ്, ചന്തുനാഥ്, രാഹുല്‍ മാധവ്, ഷാലു റഹിം, നിരഞ്ജന അനൂപ്, സുരഭി തുടങ്ങിയവരാണ് ത്രയത്തിലെ പ്രധാന അഭിനേതാക്കള്‍.
വ്യത്യസ്തരായ അഞ്ച് ചെറുപ്പക്കാരുടെ ജീവിതവും അവര്‍ ഒരു പ്രത്യേക ഘട്ടത്തില്‍ പരസ്പരം ബന്ധിക്കപ്പെടുന്നതുമായ കഥാതന്തുവിലാണ് ത്രയം കോര്ക്കപ്പെട്ടിരിക്കുന്നത്. ഒരു തികഞ്ഞ ത്രില്ലര്‍ ചിത്രം.
അരുണ്‍ കെ. ഗോപിനാഥാണ് തിരക്കഥാകൃത്ത്. ഫഹദ് ഫാസില്‍ ചിത്രമായ ഗോഡ്സ് ഓണ്‍ കണ്ട്രിയുടെ തിരക്കഥാപങ്കാളികൂടിയാണ് അരുണ്‍ ഗോപിനാഥ്.
സംവിധായകനായ സഞ്ജിത്തും അരുണ്‍ ഗോപിനാഥും അടുത്ത സുഹൃത്തുക്കളും ഒരേ നാട്ടുകാരുമാണ്. ഇതിനുമുമ്പ് ദീപുവിന്റെ തിരക്കഥയില്‍ ഗോകുല്‍ സുരേഷിനെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടന്നുവെങ്കിലും അത് ഇടയ്ക്കുവച്ച് നിന്നുപോയി. ആയിടയ്ക്കാണ് അരുണ്‍ഗോപി ത്രയത്തിന്റെ ത്രെഡ് സഞ്ജിത്തുമായി പങ്കുവയ്ക്കുന്നതും അതൊരു തിരക്കഥയായി പരിണമിക്കുന്നതും.
ആദ്യസംവിധാന ചിത്രമാണെങ്കിലും ആരുടെയും കീഴില്‍ സംവിധാന സഹായിയായി നിന്ന പരിചയം സഞ്ജിത്തിനില്ല. അടിസ്ഥാനപരമായി ഹെലിക്യാം ഓപ്പറേറ്ററായിരുന്നു. സച്ചിയുടെ സിനിമയായ അനാര്‍ക്കലി, രഞ്ജിത് ചിത്രമായ ലീല എന്നീ സിനിമകളുടെ ഹെലിക്യാം ഓപ്പറേറ്ററും സഞ്ജിത്തായിരുന്നു.
ത്രയത്തിനുശേഷം സേതുവിന്റെ കഥയില്‍ മറ്റൊരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജിത്ത്. സംവിധായകന് ഷാജി കൈലാസിന്റെ മകന് ജഗന് ഷാജിക്കുവേണ്ടി ഒരു തിരക്കഥ എഴുതാനുള്ള ദൗത്യവും ഈ ചെറുപ്പക്കാരനാണ്.
മൂപ്പത് ദിവസംകൊണ്ടാണ് ത്രയത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. പൂര്‍ണ്ണമായും രാത്രിയില്‍ ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകതകൂടി ത്രയത്തിനവകാശപ്പെടാം. എറണാകുളമായിരുന്നു ലൊക്കേഷന്‍.
ഡിസംബറില്‍ ത്രയം തീയേറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് സഞ്ജിത്തും കൂട്ടരും. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ത്രയം നിര്‍മ്മിക്കുന്നത്. ഈ ബാനറില്‍ പൂര്‍ത്തിയാകുന്ന ആദ്യചിത്രം കൂടിയാണ് ത്രയം. പ്രിയനന്ദന്റെയും റോഷന് ആന്‍ഡ്രൂസിന്റെ ചിത്രങ്ങള്‍ ഈ ബാനറില്‍ തയ്യാറെടുത്ത് വരികയാണ്.
Recent Comments