ലോകത്ത് രണ്ട് സ്ത്രീകള്‍ തമ്മില്‍ പോരടിക്കുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് ബംഗ്ലാദേശാണ്. ഷെയ്ക്ക് ഹസീനയും ഖാലിദ സിയയും. 76 കാരിയാണ് ഷേക്ക് ഹസീന; 78 കാരിയാണ് ഖാലിദ സിയ.ഇരുവരും തമ്മില്‍ രണ്ട് വയസിന്റെ വ്യത്യാസം മാത്രം. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഷേക്ക് ഹസീന രാജ്യം വിട്ടു .അവര്‍ രാജ്യം വിട്ടയുടനെ ഖാലിദ സിയ ജയില്‍ മോചിതയായി. പാകിസ്ഥാന് പോലെ പട്ടാളത്തിനു മുന്‍തൂക്കമുള്ള രാജ്യമാണ് ബംഗ്ലാദേശ്. രാജ്യം വിട്ട ഷേക്ക് ഹസീന ഇപ്പോള്‍ ഇന്ത്യയിലുണ്ട്. ബ്രിട്ടനില്‍ അവര്‍ അഭയം തേടുമെന്ന് പ്രചാരണമുണ്ട്.
1971 ലാണ് ബംഗ്ലാദേശിനു സ്വാത്രന്ത്യം കിട്ടിയത്. ഇന്ത്യ-പാകിസ്ഥാന് വിഭജനത്തിനു ശേഷം കിഴക്കന്‍ പാകിസ്താനാണ് പിന്നീട് ബംഗ്ലാദേശായത്. മുജീബുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ നടന്ന സ്വാന്ത്ര്യ സമരവും ഇന്ത്യയുടെ ശക്തമായ ഇടപെടലുമാണ് ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ പിറവിക്കു കാരണമായത്.
ബംഗ്ലാദേശിന്റെ ആദ്യപ്രസിഡന്റായ മുജീബുര്‍ റഹ്മാന്റെ ഏകമകളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അവാമി ലീഗ് എന്ന ബംഗ്ലാദേശിലെ ഭരണകക്ഷിയും മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവുമാണ് ഇവര്‍. ബംഗ്ലാദേശിലെ രാഷ്ട്രപതിയാണ് മുജീബുര്‍ റഹ്മാന്.
1977 മുതല്‍ 1981 വരെ ബംഗ്ലാദേശിന്റെ പ്രസിഡന്റായിരിക്കുന്ന കാലത്ത് വധിക്കപ്പെട്ട സിയാവുര്‍ റഹ്മാന്റെ ഭാര്യയാണ് ഖാലിദ സിയ. 1981 ലായിരുന്നു ഈ കൊലപാതകം. 1978-ല്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ച നേതാവാണ് സിയാവുര്‍ റഹ്മാന്. അവാമി ലീഗും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുമാണ് എതിരാളികള്‍.
പട്ടാളത്തിന്റെ ഇടപെടലുകളും കലാപങ്ങളും കൊലപാതകങ്ങളും ബംഗ്ലാദേശിനെ ചോരപ്പുഴകളാക്കി. 1975 ലാണ് ബംഗ്ലാദേശ് രാഷ്ട്രപിതാവായ മുജീബുര്‍ റഹ്മാന് വധിക്കപ്പെടുന്നത്. സൈനിക അട്ടിമറിയെത്തുടര്‍ന്നാണ് അദ്ദേഹവും കുടുംബാംഗങ്ങളും ക്രൂരമായി കൊലചെയ്യപ്പെട്ടത്. മുജീബുര്‍ റഹ്മാന്റെ മകള്‍ ഷെയ്ക്ക് ഹസീനയും സഹോദരിയും മാത്രമാണ് അന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഷെയ്ഖ് മുജീബുര്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുന്‍ സൈനിക ക്യാപ്റ്റനായ അബ്ദുല്‍ മജീദിനെയാണ് 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൂക്കി കൊന്നത്. 2020 ഏപ്രില്‍ മാസമായിരുന്നു വധശിക്ഷ നടപ്പിലാക്കിയത് .അവാമി ലീഗ് എന്ന പാര്‍ട്ടിയുടെ സ്ഥാപകനായിരുന്നു ഇപ്പോള്‍ രാജ്യം വിട്ട ഷെയ്ക്ക് ഹസീനയുടെ പിതാവായ മുജീബുര്‍ റഹ്മാന്.
സിയാവുര്‍ റഹ്മാനായ ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നാണ് ഖാലിദ സിയ 1982 ജനുവരി 2-ന് തന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയില്‍ (ബിഎന്‍പി) ചേര്‍ന്ന് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് .പിന്നീട് 1991 ല്‍ അവര്‍ ബംഗ്ലാദേശിലെ പ്രധാനമന്ത്രിയുമായി. 1996 വരെ തുടര്‍ന്നു .അതിനുശേഷം 2001 മുതല്‍ 2006 വരെയും. പ്രധാനമന്ത്രിയായി ഖാലിദ സിയ ബംഗ്ലാദേശിലെ ആദ്യത്തെ വനിത പ്രധാനമന്ത്രിയായി. മുസ്ലീം രാജ്യങ്ങളിലെ രണ്ടാമത്തെ വനിത പ്രധാനമന്ത്രിയും.
ഷേക്ക് ഹസീന ആദ്യമായി പ്രധാനമന്ത്രിയായത് 96 -2001 വരെയാണ്. പിന്നീട് 2009 മുതല്‍ 2024 വരെയും. .ജൂലൈ ആദ്യം മുതല്‍ തന്റെ സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രക്ഷോഭം ശമിപ്പിക്കാന്‍ ഷെയ്ഖ് ഹസീന ശ്രമിച്ചിരുന്നുവെങ്കിലും കൈവിട്ടുപോയി.
കഴിഞ്ഞ ദിവസം ഞാറാഴ്ച (ആഗസ്റ്റ് 4) 100 ഓളം പേര് കൊല്ലപ്പെട്ടതോടെ ആഭ്യന്തര കലാപം ശക്തമായതോടെ പിടിച്ചു നില്ക്കാനാവാതെ ഷേക്ക് ഹസീനയും സഹോദരിയും രാജ്യം വിടാന്‍ നിര്‍ബന്ധിതമായി. അല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അവര്‍ കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുമായിരുന്നു .പട്ടാളമാണ് അധികാരം ഏറ്റെടുത്തത് .അതിനെ തുടര്‍ന്ന് അഴിമതിയെ തുടര്‍ന്ന് ജയിലയില്‍ കഴിയുന്ന ഖാലിദ സിയയെ പട്ടാളം ജയിലില്‍ നിന്നും മോചിപ്പിച്ചു .ഖാലിദ സിയയെ ഷേക്ക് ഹസീനയ്ക്ക് പകരം പ്രധാനമന്ത്രിയായി പട്ടാളം അവരോധിക്കാനിടയുണ്ട്. 76 കാരിയായ ഷേക്ക് ഹസീനയും 78 കാരിയായ ഖാലിദ സിയയും തമ്മിലുള്ള പോരാട്ടമാണ് ബംഗ്ലാദേശില്‍ നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് സ്ത്രീകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന രാജ്യം ഒരു പക്ഷെ ബംഗ്ലാദേശായിരിക്കാം.
Recent Comments