വൈഡ് സ്ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന് നിര്‍മ്മിക്കുന്ന ‘നജസ്സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു ‘അശുദ്ധ കഥ’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. കുവി എന്ന പെണ്‍നായയാണ് ചിത്രത്തിലെ നായിക. മറ്റ് താരങ്ങളുടെ പേരുകള്‍ പുറത്ത് വിട്ടിട്ടില്ല.
2019 ല്‍ മികച്ച കഥക്കുളള സംസ്ഥാന പുരസ്കാരം നേടിയ വരി- ദ സെന്റന്‍സ് എന്ന ചിത്രത്തിന്റെ സംവിധായകന് ശ്രീജിത്ത് പൊയില്‍ക്കാവാണ് നജസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മലബാറിലെ ഒരു ഗ്രാമത്തില്‍ തെരുവ് നായ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ‘നജസ്സി’ന്റെ പ്രമേയം.
ഏപ്രില്‍ മാസം പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ആഗസ്റ്റില്‍ റിലീസ് ചെയ്യും. കോ-റൈറ്റര്‍ റഫീഖ് മംഗലശ്ശേരി, ഛായാഗ്രഹണം വിപിന്‍ ചന്ദ്രന്, എഡിറ്റിങ്ങ് രതിന് രാധാകൃഷ്ണന്, സംഗീതം സുനില്‍ കുമാര്‍ പി.കെ, ഗാനരചന ഡോ. സി രാവുണ്ണി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, ബാപ്പു വെള്ളിപ്പറമ്പ്, കല വിനീഷ് കണ്ണന്, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആര്, മേയ്ക്കപ്പ് ഷിജി താനൂര്‍, പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ പ്രസൂണ്‍ പൊറ്റമ്മല്‍, സ്റ്റില്‍സ് രാഹുല്‍ ലൂമിയര്‍, പിആര്‍ഒ എ.എസ്. ദിനേശ്.
Recent Comments