കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയോടൊപ്പം വിമാനയാത്ര ചെയ്യാന്‍ കഴിഞ്ഞ സന്തോഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് നടന് റഹ്മാന്. ചെന്നൈയില്‍നിന്ന് കൊച്ചിയിലേയ്ക്കുള്ള ഫ്ളൈറ്റിലാണ് സുരേഷ് ഗോപിയോടൊപ്പം റഹ്മാന് യാത്ര ചെയ്തത്. യാത്രയ്ക്കിടയില്‍ സിനിമ, രാഷ്ട്രീയം, വ്യക്തിജീവിതം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് റഹ്മാന് കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം-
‘പെട്രോളിയം പ്രകൃതിവാതക മന്ത്രിയോടൊപ്പം ചെന്നൈയില്‍നിന്ന് കൊച്ചിയിലേയ്ക്ക് ഒരു യാത്ര. സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സംസാരിച്ചു. കൂടുതല്‍ ഉത്തരവാദിത്തങ്ങളുള്ള പുതിയ ജോലിയെപ്പറ്റിയും ഏറെ നേരം സംസാരിച്ചു. ജനങ്ങളോടുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നിങ്ങളുടെ നന്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.’
Recent Comments