പൂര്‍ണ്ണമായും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ച് പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു അടികപ്യാരെ കൂട്ടമണി. അതിനു ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തി ജീവിതത്തെ ആസ്പദമാക്കി ഉറിയടി എന്ന ചിത്രമൊരുക്കിയ ഏ.ജെ. വര്‍ഗീസ് തന്റെ മൂന്നാമത് ചിത്രത്തിന് ആരംഭം കുറിച്ചു. കുട്ടിക്കാനം മാര്‍ ബസേലിയസ് എഞ്ചിനിയറിംഗ് കോളജിലാണ് പുതിയ ചിത്രത്തിന് ആരംഭം കുറിച്ചത്. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലളിതമായ ചടങ്ങില്‍ പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെ ചിത്രീകരണത്തിനു തുടക്കമിട്ടു. എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ പി.ജയചന്ദ്രന്, എസ്.ബി. മധു എന്നിവര്‍ ഫസ്റ്റ് ക്ലാപ്പും നല്കി. വാഴൂര്‍ സോമന് എം.എല്‍.എ., പി. ജയചന്ദ്രന്, എസ്.ബി. മധു, ഏ.ജെ. വര്‍ഗീസ്, പ്രേംകുമാര്‍, സൂരജ് എസ്. ആനന്ദ്, സൂര്യ, മുഹമ്മദ് സനൂപ്, എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.
എഞ്ചിനിയറിംഗ് കോളജിന്റെ പശ്ചാത്തലത്തിലൂടെ ഫുള്‍ഫണ്‍, ത്രില്ലര്‍ മൂവിയൊരുക്കുകയാണ് ഏ.ജെ.വര്‍ഗീസ്. കാംബസ് ജീവിതം എങ്ങനെ ആഘോഷകരമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍. അവരുടെ ഈ സഞ്ചാരത്തിനിടയിലാണ് കാംബസ്സിനു പുറത്തുവച്ച് ഒരു പ്രശ്നത്തെ ഇവര്‍ക്ക് നേരിടേണ്ടിവരുന്നത്. ഈ പ്രതിസന്ധി ചിത്രത്തിന് പുതിയ വഴിഞ്ഞിരിവ് സമ്മാനിക്കുന്നു. ഈ സംഭവം കുട്ടികളുടെ ജീവിതത്തില്‍ പിന്നീടുണ്ടാക്കുന്ന പ്രതിസന്ധികള്‍ ഏറെ സംഘര്‍ഷഭരിതമാക്കുകയാണ്.
ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, പ്രേംകുമാര്‍, മഞ്ജു പിള്ള, തമിഴ്നടന്‍ ജോണ്‍ വിജയ്, യൂട്യൂബര്‍ ജോണ്‍ വെട്ടിയാര്‍ എന്നിവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളായ വിനീത് മോഹന്‍, സജിത് അമ്പാട്ട്, സഞ്ജയ്, പ്രിന്‍സ്, എലിസബത്ത് വിജയകൃഷ്ണന് ഏ.ബി. എന്നിവരെയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.
സംവിധായകന് എ. ജെ. വര്‍ഗീസിന്റേതാണ് തിരക്കഥ. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരായ സുരേഷ് പീറ്റേഴ്സ് ഒരിടവേളക്കുശേഷം മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ടിറ്റോ പി. തങ്കച്ചന്റേതാണ് ഗാനങ്ങള്‍. ഛായാഗ്രഹണം- സൂരജ് എസ്. ആനന്ദ്, എഡിറ്റിംഗ്- ലിജോ പോള്‍, കലാസംവിധാനം- ശ്യാം കാര്ത്തികേയന്, മേക്കപ്പ്- അമല്‍ കുമാര്‍ കെ.സി., കോസ്റ്റ്യൂം ഡിസൈന്‍- സൂര്യാ സി., ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ഷഹദ് സി., പ്രൊഡക്ഷന്‍ മാനേജേഴ്സ്- എല്‍ദോ ജോണ്‍, ഫഹദ് കെ., പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- നെജീര്‍ നസീം, പ്രൊഡക്ഷന്‍ കണ്ട്രോളര് മുഹമ്മദ് സനൂപ്. പി.ആര്.ഒ.- വാഴൂര്‍ ജോസ്, ഫോട്ടോ മുഹമ്മദ് സിറാജ്.
പീരുമേട്, കുട്ടിക്കാനം, വാഗമണ്‍, കുമളി എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.
Recent Comments