മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് എ.കെ. സാജന്. സുരേഷ് ഗോപിക്ക് വേണ്ടിയിട്ടാണ് സാജന് ഏറ്റവും കൂടുതല്‍ സിനിമകള്‍ എഴുതിയിട്ടുള്ളതും. സാജന് സംവിധാനം ചെയ്ത ലങ്ക എന്ന ചിത്രത്തിലെ നായകനും സുരേഷ് ഗോപിയായിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ സ്പര്‍ശിച്ച വിവാദങ്ങള്‍ കനക്കുന്നതിനിടെ എ.കെ സാജന്. സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കാന്‍ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സാജന്റെ ഈ വെളിപ്പെടുത്തല്‍.
‘സുരേഷ് ഗോപിയുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ എനിക്ക് എളുപ്പമാണ്. ഈയടുത്ത് കാപ്പി കുടിക്കുന്നതിനിടെ പോലും ഞാനൊരു കഥ പറഞ്ഞു. അത്ര ലാഘവത്തില്‍ പറഞ്ഞിട്ടും സുരേഷിന് അത് പെട്ടെന്ന് മനസ്സിലായി. ബാക്കിയുള്ള നടന്മാരെക്കാളും എനിക്ക് സ്വാതന്ത്ര്യമുള്ളതും സുരേഷിന്റെ അടുത്താണ്.’ എ.കെ. സാജന് തുടര്‍ന്നു.
‘കൂടാതെ സുരേഷ് നല്ലൊരു സുഹൃത്താണ്. വളരെ ശുദ്ധനായ മനുഷ്യന്. എനിക്ക് അയാളുടെ ശുദ്ധത ഇഷ്ടമാണ്. മലയാളികള്‍ അദ്ദേഹത്തെ മനസ്സിലാക്കാന്‍ ഇരിക്കുന്നതേയുള്ളൂ. അയാളുടെ നന്മകളും സ്നേഹവുമൊക്കെ മലയാളി തിരിച്ചറിയാതെ പോയിട്ടുണ്ട്.’
‘ജനാധിപത്യം എന്ന എന്റെ സിനിമയില്‍ RD നായനാര്‍ എന്ന കമ്മ്യൂണിസ്റ്റ്കാരനായ മുഖ്യമന്ത്രിയുടെ വേഷമായിരുന്നു സുരേഷ്ഗോപിക്ക്. ഇന്നത്തെ സുരേഷ് ഗോപിയല്ല അന്ന്. ആ സമയത്ത് സുരേഷിന്റെ ഇഷ്ട രാഷ്ട്രീയക്കാരന് അച്യുതാനന്ദനായിരുന്നു. അച്ഛനെ പോലെയാണ് തനിക്ക് അച്യുതാനന്ദന് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. പിന്നീട് സുരേഷ് മാറ്റങ്ങള്‍ക്ക് വിധേയമായി എന്നേയുള്ളൂ.’ എ.കെ. സാജന് പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം:
Recent Comments