മലയാള സിനിമാ താര സംഘടനയെ ‘എഎംഎംഎ’ എന്ന് വിളിക്കുന്നതിനെതിരെ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ‘അമ്മ’ എന്ന പേര് നല്‍കിയത് അന്തരിച്ച നടന് മുരളിയാണ്. തങ്ങള്‍ക്ക് ഇത് അമ്മയാണെന്ന് നടന് പറഞ്ഞു. സംഘടനയുടെ കുടുംബ സംഗമം വേദിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
സംഘടന കടന്ന് വന്ന പാതകളെക്കുറിച്ചും നിര്‍ണായക ഘട്ടങ്ങളെക്കുറിച്ചും സുരേഷ് ഗോപി വേദിയില്‍ സംസാരിച്ചു. അമ്മ സംഘടനയുടെ ഖ്യാതി ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും അതാണ് ഇന്നത്തെ വീഴ്ച്ചയ്ക്ക് കാരണമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു.
‘അമ്മ’ എന്ന പേര് സംഘടനയ്ക്ക് നല്‍കിയത് സ്വര്‍ഗീയനായ ശ്രീ മുരളിയാണ്. നമ്മുടെ ഒക്കെ മുരളി ചേട്ടന്. അതങ്ങനെ തന്നെയാണ് ഉച്ചരിക്കപ്പെടേണ്ടത്. പുറത്തുള്ള മുതലാളിമാര്‍ പറയുന്നത് നമ്മള് അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത് അതവരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി. ഞങ്ങള്‍ക്ക് അമ്മയാണ്’, സുരേഷ് ഗോപി പറഞ്ഞു.
‘1994ല്‍ സംഘടന രൂപീകൃതമായതിന് തൊട്ടുപിന്നാലെ തന്നെ, അടുക്കും ചിട്ടിയോടും കൂടി തുടങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ബഹുമാനപ്പെട്ട മധു സാര്‍ നയിക്കുന്ന ‘അമ്മ’യായിട്ടാണ് തുടങ്ങിയത്. പിന്നീട് ശ്രീ എംജി സോമന്റെ നേതൃത്വത്തിലാണ് സംഘടന സ്ഥാപിതമാകുന്നത്. 95 ജനുവരിയില്‍ അമ്മ ഷോ നടത്തി. അവിടെ നിന്നിങ്ങോട്ട് ഒരുപാട് പേരുടെ ഹൃദയക്കൂട്ടായ്മയായിട്ട് സംഘടന നിലനിന്ന് പോയത്. പ്രവര്‍ത്തനത്തിലൂടെ തിളക്കമാര്‍ജ്ജിച്ച് മുന്നോട്ട് വന്നു’, സുരേഷ് ഗോപി പറഞ്ഞു.
Recent Comments