നടി ഹണി റോസിന്റെ പരാതിയിൽ ഫേസ്ബുക്ക് പോസ്റ്റിട്ട ഒരാൾ അറസ്റ്റിൽ. എറണാകുളം പനങ്ങാട് സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. എറണാകുളം സെൻട്രൽ എസ്ഐ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഒരു വ്യക്തി തന്നെ മനഃപൂർവ്വം പിന്തുടരുകയും ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുന്നതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ താൻ കടുത്ത സൈബർ ആക്രമണം നേരിടുന്നതായി കാണിച്ച് നടി പരാതി നൽകിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീ വിരുദ്ധ കമൻുകളിട്ട മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഹണി റോസ് പങ്കുവെച്ച പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ കമന്റിട്ട 27 പേർക്കെതിരെയാണ് പരാതി. കമന്റുകളുടെ സ്ക്രീൻ ഷോട്ട് സഹിതം ഉൾപ്പെടുത്തിയാണ് പരാതി നൽകിയത്
Recent Comments