നേഴ്സിങ് വിദ്യഭ്യാസ മേഖലയില്‍ പുതിയ പ്രതിസന്ധി. കേരളത്തിലെ ബിഎസ്സി നേഴ്സിങ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ ആയിരത്തിലധികം വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞു വെച്ചതോടെയാണ് പ്രതിസന്ധി സംജാതമായത്. സംസ്ഥാനത്തെ 156 നേഴ്സിങ് കോളേജുകളില്‍ 24 കോളേജുകളിലെ ഫലമാണ് തടഞ്ഞുവെച്ചത്. ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സില്‍ അംഗീകാരം കിട്ടും മുന്‍പ് കോഴ്സ് തുടങ്ങിയതാണ് പ്രശ്നമായത്.
കഴിഞ്ഞ വര്‍ഷം തുടങ്ങിയ പത്തനംതിട്ട, വയനാട്, ഇടുക്കി തുടങ്ങി അഞ്ചിടത്തെ സര്‍ക്കാര്‍ നേഴ്സിങ് കോളേജുകളും സര്‍ക്കാര്‍ നിയന്ത്രിത സി-മെറ്റ് കോളേജുകളും ഉള്‍പെടെ 17 നേഴ്സിങ് കോളേജുകളിലേയും സീറ്റ് കൂട്ടി നല്കിയ ഏഴ് കോളേജുകളിലേയും ഒന്നാം സെമസ്റ്റര്‍ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്.
പുതിയ നേഴ്സിങ് കോളേജുകള്‍ തുടങ്ങാന്‍ സര്‍ക്കാരും സംസ്ഥാന കൗണ്‍സിലും ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലും അംഗീകാരം നല്‍കണമെന്നാണ് വ്യവസ്ഥ. ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സില്‍ അനുമതി കിട്ടും മുന്‍പ് ആരോഗ്യ സര്‍വകലാശാല വിദ്യാര്‍ത്ഥി പ്രവേശനത്തിന് താത്കാലിക അനുമതി നല്കി. ഇതാണ് പരീക്ഷാഫലം തടയലില്‍ എത്തിയത്.
ഉയര്‍ന്ന മാര്‍ക്ക് വാങ്ങി നേഴ്സിങ് പഠനത്തിന് ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ ഭാവിപഠനമാണ് ചോദ്യചിഹ്നമായി നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും സംസ്ഥാന-ദേശീയ നേഴ്സിങ് കൗണ്‍സിലുകള്‍ക്കും നിവേദനം നല്കി കാത്തിരിക്കുകയാണ് നേഴ്സിങ് വിദ്യാര്‍ത്ഥികള്‍.
Recent Comments