ആരും അറിഞ്ഞില്ല, ആരും കണ്ടില്ല. ഒന്നര ദിവസമാണ് ഒരു രോഗി ലിഫ്റ്റിനുള്ളില്‍ കുടുങ്ങി കിടന്നത്. സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ്. ലിഫ്റ്റിനുള്ളില്‍ ഒന്നര ദിവസമാണ് ഒരു രോഗി കുടുങ്ങിക്കിടന്നത്. മെഡിക്കല്‍ കോളേജിന്റെ ഓര്‍ത്തോ ഒപിയില്‍ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രന് നായരാണ് തകരാറായ ലിഫ്റ്റില്‍ അകപ്പെട്ടത്. ലിഫ്റ്റ് ഓപ്പറേറ്റര്‍ സാങ്കേതിക പ്രശ്നം പരിഹരിച്ചപ്പോഴാണ് ഒരാള്‍ അകത്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ശനിയാഴ്ച രാവിലെ 11 മണിക്കാണ് നടുവേദനയുമായി രവീന്ദ്രന് നായര്‍ മെഡിക്കല്‍ കോളേജിലെത്തിയത്. 12 മണിയോടെയാണ് ഓര്‍ത്തോ വിഭാഗത്തിലെ ലിഫ്റ്റ് കേടായത്. ഈ സമയത്ത് ലിഫ്റ്റിനുളളില്‍ പെട്ട് പോകുകയായിരുന്നു. ലിഫ്റ്റിലുണ്ടായിരുന്ന അലാറം സ്വിച്ച് നിരവധി തവണ അമര്‍ത്തിയെങ്കിലും ആരും വന്നില്ല. ലിഫ്റ്റിലുണ്ടായിരുന്ന ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുത്തില്ല. കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നിലത്തു വീണ് പൊട്ടിയതിനാല്‍ ആരെയും വിളിക്കാനും രവീന്ദ്രന് സാധിച്ചില്ല. ഭാഗ്യം കൊണ്ടാണ് അദ്ദേഹത്തിന് ഒന്നും സംഭവിക്കാതിരുന്നത്.
എപ്പോഴും വിവാദങ്ങള്‍ ഉണ്ടാവുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മറ്റൊരു വിവാദം കൂടി ഉണ്ടായെന്ന് മാത്രം. ഇതിന്റെ പേരില്‍ അനേഷണം പ്രഖ്യാപിക്കാം. പിന്നെ എല്ലാ പഴയപോലെ.
Recent Comments