ഗായകന് ബാംബ ബാകിയയുടെ അകാല വിയോഗത്തില്‍ നടുങ്ങി തെന്നിന്ത്യന്‍ സിനിമ ലോകം. 49 കാരനായ ബാംബ ബാകിയ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞദിവസമായിരുന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ല.
എ.ആര്. റഹ്മാന് സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ബാംബ ബാകിയ. രാവണ്‍, സര്‍ക്കാര്‍, സര്‍വ്വം താളമയം, 2.0, ഇരവിന് നിഴല്‍ മുതല്‍ പൊന്നിയിന്‍ ശെല്വന് വരെ എത്തിനില്‍ക്കുന്നു ബാബയുടെ സംഗീത ജീവിതം.
പൊന്നിയിന്‍ ശെല്‍വനില്‍ ബാംബ പാടിയ പൊന്നി നദി എന്നു തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വന്‍ തരംഗമായിരുന്നു. ബാക്കിയരാജ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. എ.ആര്. റഹ്മാന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ആഫ്രിക്കന്‍ പോപ്പ് ഗായകനായ ബാംബയുടെ ശൈലിയിലെ ഗാനാലാപനം. ആ ശൈലിയാണ് പില്ക്കാലത്ത് അദ്ദേഹത്തെ ബാംബ ബാകിയ എന്ന പേരില്‍ അറിയപ്പെടാനിടയാക്കിയത്.
Recent Comments