ബംഗാളിൽ വനിത ഡോക്ടറാണ് കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതെങ്കിൽ ഉത്തരാഖണ്ഡിൽ നഴ്സ് ആണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് .ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് നഴ്സിനു ദാരുണ സംഭവം നേരിടേണ്ടി വന്നത്.
നഴ്സിൻ്റെ മൃതദേഹം ഉത്തർ പ്രദേശിലെ ദിബ്ദിബ ഗ്രാമത്തിൽ നിന്നാണ് കണ്ടെത്തിയത് ; രാജസ്ഥാനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും മൃതദേഹം ഉത്തരാഖണ്ഡ് അതിർത്തിക്കടുത്തുള്ള ഉത്തർപ്രദേശ് ഗ്രാമത്തിലെ ഒഴിഞ്ഞ പ്ലോട്ടിൽ തള്ളുകയും ചെയ്തതായി ഇന്ന് (ഓഗസ്റ്റ് 16, 2024) പോലീസ് അറിയിച്ചു.വനിത ഡോക്ടറെയും നഴ്സിനെയും ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തോടെ വൻ പ്രതിഷേധമാണ് രാജ്യത്ത് അലയടിക്കുന്നത്
Recent Comments