ധനകാര്യ സ്ഥാപനത്തില്‍നിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്ത കൊല്ലം സ്വദേശിനി ഒളിവില്‍. വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശിനി ധന്യമോഹന്‍ ആണ് വന്‍ തട്ടിപ്പ് നടത്തി പണവുമായി കടന്നത്. 18 വര്‍ഷത്തോളമായി ഇവര്‍
ഈ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.
വ്യാജ ലോണുകള്‍ തരപ്പെടുത്തി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേയ്ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. പിടിയിലാവുമെന്ന് മനസ്സിലായ യുവതി, ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസില്‍നിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. വലപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 18 വര്‍ഷത്തോളമായി തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്.
Recent Comments