മികച്ച ചിത്രത്തിനായുള്ള ഓസ്കാര്‍ അവാര്‍ഡ് പട്ടികയില്‍ ബ്ലെസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ആടുജീവിതം ഇടംനേടി. നേരത്തെ അക്കാദമി പുറത്തിറക്കിയ വിദേശ ചിത്രത്തിനുള്ള മത്സരവിഭാഗത്തില്‍നിന്ന് ആടുജീവിതം പുറന്തള്ളപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ മികച്ച ചിത്രത്തിനായുള്ള ഓസ്കാര്‍ അവാര്‍ഡ് പ്രഥമ പരിഗണനാ പട്ടികയില്‍ ആടുജീവിതം ഇടം പിടിച്ചത്. ഒപ്പം പായല്‍ കപാഡിയുടെ ആള് വി ഇമാജിന്‍ ആസ് ലൈറ്റും ശിവ സംവിധാനം സൂര്യചിത്രം കങ്കുവയും രണ്‍ദീപ് ഹൂഡയുടെ സ്വതന്ത്ര വീര്‍ സവര്‍ക്കറും ഈ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ സിനിമകളാണ്. ആകെ 323 സിനിമകളാണ് മത്സരത്തിനായി എത്തിയച്ചത്. അതില്‍നിന്ന് 207 സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഈ സിനിമകളില്‍നിന്ന് വോട്ടിംഗിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് സിനിമകളാണ് മികച്ച ചിത്രത്തിനായി അവസാന റൗണ്ടില്‍ മത്സരിക്കുന്നത്. ജനുവരി 17 ന് ഓസ്കാര്‍ നോമിനേഷന് പ്രഖ്യാപിക്കും.
യുകെയുടെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രം സന്തോഷും ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
Recent Comments