കിരണ്‍ റാവുവും ആമീര്‍ ഖാനുമായുള്ള വിവാഹമോചന വാര്‍ത്ത അവരെ അറിയാവുന്നവരില് വലിയ ഞെട്ടലുകള്‍ ഒന്നും ഉണ്ടാക്കിയില്ല. പ്രതീക്ഷിച്ചിരുന്നത് ഒരല്പം വൈകി സംഭവിച്ചുവെന്നാണ് ബോളിവുഡിലെ അടക്കിപ്പിടിച്ചുള്ള സംസാരം.
ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ക്കുമായുള്ള അമീറിന്റെ പ്രണയം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആകുന്നു.
നിതേഷ് തിവാരിയുടെ ദെങ്കല് എന്ന സിനിമയില്‍ ആമിറിന്റെ മൂത്തമകളുടെ വേഷമിട്ട ഫാത്തിമ സന ഷെയ്ഖ്, അമീറിന്റെ പ്രണയഭാജനം ആയി തീര്‍ന്നത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വാര്‍ത്തയായിരുന്നു. കിരണും ആമിറും തമ്മിലുള്ള അകല്‍ച്ച യുടെ തുടക്കം അവിടം മുതല്‍ ആയിരുന്നു.
നിര്‍ഭാഗ്യവശാല്‍ തന്റെ രണ്ട് മുന്‍ ഭാര്യമാരെയും ആമീര്‍ പ്രണയിച്ചു തന്നെയാണ് വിവാഹം കഴിച്ചതും. എന്നിട്ടും വിവാഹമോചനം വേണ്ടിവന്നത് പ്രണയ ദാരിദ്ര്യം കൊണ്ടാകുമോ? അറിയില്ല.
കരിയറിന്റെ തുടക്ക കാലഘട്ടത്തിലാണ് ആമീര്‍ റീനാ ദത്തയെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. 1986 ഏപ്രില്‍ 18 നായിരുന്നു അവരുടെ വിവാഹം. 2002 ല്‍ അവര്‍ വിവാഹമോചിതരായി. 16 വര്‍ഷത്തെ ദാമ്പത്യജീവിതം. ഇതിനിടെ രണ്ടു കുട്ടികളും അവര്‍ക്ക് പിറന്നു. ജുനൈദ് ഖാനും ഇറാ ഖാനും.
റീനയെ പ്രണയിക്കാന്‍ ഖയാമത് സേ ഖയാമത് തക് എന്നൊരു സിനിമ വേണ്ടിവന്നുവെങ്കില്‍ അത് കിരണിലേക്ക് എത്താന്‍ ലഗാന്‍ വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് മാത്രം. അപ്പോഴേക്കും ആമീര്‍ഖാന്‍ കരിയറിന്റെ ഉച്ചസ്ഥായിലേക്ക് കടന്നിരുന്നു.എന്നിട്ടും ആമിര്‍ – റീന വിവാഹമോചനം വാര്‍ത്തകളില്‍ ഇടം പിടിക്കാതിരുന്നത്, റീന ദത്ത പൊതുസമൂഹത്തിന് അത്ര പരിചിത അല്ലാത്തതുകൊണ്ടായിരുന്നു
എന്നാല്‍ കിരണ്‍ റാവുവിന്റെ കാര്യം അങ്ങനെയായിരുന്നില്ല. അശുതോഷ് ഗൗരിക്കറിന്റെ സഹായിയായി ലഗാനില്‍ തുടക്കംകുറിച്ച കിരണ്‍ പില്ക്കാലത്ത് അറിയപ്പെടുന്ന സംവിധായികയും തിരക്കഥാകൃത്തും ഒക്കെയായി. ഒപ്പം അമീര്ഖാന് പ്രൊഡക്ഷന്‍ കമ്പനിയുടെ അമരക്കാരിയും. ചുരുക്കത്തില്‍ ആമീര്‍ ഖാനൊപ്പം വളരുകയായിരുന്നു കിരണ്‍ റാവുവും. ഇതിനിടെ അവര്‍
ആസാദ് റാവു ഖാന്റെ സറോഗെറ്റ് മദറുമായി.
റീനയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ആമീര്‍ കോടതി കയറുകയായിരുന്നു വെങ്കില്‍ ഇത്തവണ ആമിറും കിരണും പരസ്പരധാരണയോടെ പിരിയാന്‍ തീരുമാനിച്ചത് മാത്രമാണ് ഏക ആശ്വാസം. പക്ഷേ 16വര്‍ഷം എന്ന ദാമ്പത്യ ജീവിതത്തിന്റെ കാലഗണന റീനയും കിരണും തുല്യമായി പങ്കിട്ടെടുത്തു. കാവ്യനീതിയാണോ എന്നറിയില്ല, റീന ദത്തയില്‍നിന്ന് കിരണ്‍ റാവു പറിച്ചെടുത്ത ആമീറിനെ പാതിവഴിയില്‍ അവര്‍ക്കും നഷ്ടമാകുന്നത് മറ്റൊരു പ്രണയത്തിന്റെ പേരിലാണ്.
ഇതൊക്കെയാണെങ്കിലും ഫാത്തിമ സനാ ഷെയ്ഖിനെ ആമിര്‍ വിവാഹം കഴിക്കില്ലെന്ന് ഉറപ്പിക്കുന്നവരുണ്ട്. അതിനുള്ള കാരണങ്ങള്‍ പലതാണ്. ഇന്ന് ഇന്ത്യന്‍ സിനിമയുടെ ഐക്കണ്‍ ആണ് ആമിര്ഖാന്.തന്റെ മുപ്പതു വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ അദ്ദേഹം പിന്നിട്ട നാഴികക്കല്ല് അനവധിയാണ്. നേടിയ ബഹുമതികള്‍ എണ്ണമറ്റതാണ്. തലയില്‍ പേറി ഇരിക്കുന്ന മനുഷ്യസ്നേഹിയുടെ കനവും ഉണ്ട്. അതൊക്കെ ഒരു നിമിഷം കൊണ്ട് തച്ചുടയ്ക്കാന്‍ ആമിര്‍ തയ്യാറാകില്ലെന്നുതന്നെയാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നതും.
ഇതിനെല്ലാം പുറമേ മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ സ്വന്തമാക്കുന്നതിലൂടെ തന്റെ കരിയറിന് ഉണ്ടാകാവുന്ന ഡാമേജിനെക്കറിച്ചും ആമിര്‍ ബോധവാനാണ്.
പക്ഷേ പ്രണയത്തിന് കണ്ണും മൂക്കും കാതും ഒന്നുമില്ല എന്നാണ് പറയാറ്. അതുകൊണ്ടുതന്നെ നാളെ എന്ത് സംഭവിക്കും എന്നത് പ്രവചനാതീതമാണ്.
Recent Comments