ആഷിഖ് അബുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് റൈഫില്‍ ക്ലബ്. ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹിന്ദി ചലച്ചിത്ര സംവിധായകനായ അനുരാഗ് കശ്യപാണ്. ഫെബ്രുവരി 24 ന് എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും.
ദിലീഷ് പോത്തനെയും സൗബിന് ഷാഹിറിനെയുമായിരുന്നു ചിത്രത്തില്‍ ആദ്യം നായകന്മാരായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ മറ്റു തിരക്കുകള്‍ മൂലം സൗബിന് ചിത്രത്തില്‍ നിന്ന് പിന്മാറി. ആര്‍ഡിഎക്സിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു അഗസ്ത്യയാണ് സൗബിന് പകരം ചിത്രത്തില്‍ വേഷമിടുന്നത്. ഷര്‍ഫു സുഹാസും ദിലീഷ് കരുണാകരനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
അഞ്ച് ദിവസത്തെ ഷൂട്ടിങ്ങാണ് എറണാകുളത്ത് നടക്കുന്ന ആദ്യ ഷെഡ്യൂളിലുള്ളത്. അതിന് ശേഷം തുടങ്ങുന്ന ഇടുക്കിയിലെ ഷെഡ്യൂളിലായിരിക്കും അനുരാഗ് കശ്യപ് ജോയിന്‍ ചെയ്യുന്നത്. മൂത്തോനില്‍ സംഭാഷണം എഴുതിയായിരുന്നു അനുരാഗ് കശ്യപിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. മൂത്തോനില്‍ നിര്‍മാണ പങ്കാളി കൂടിയായിരുന്നു അദ്ദേഹം.
Recent Comments