മാതൃദിനത്തില്‍ സന്തോഷവാര്‍ത്ത പങ്കുവച്ച് നടി അഭിരാമി. പെണ്‍കുഞ്ഞിനെ ദത്തെടുത്ത വിവരമാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ഒരു വര്‍ഷം മുമ്പാണ് അഭിരാമിയും ഭര്‍ത്താവ് രാഹുലും കുഞ്ഞിനെ ദത്തെടുക്കുന്നത്. മാതൃദിനത്തില്‍ അമ്മയായതിന്റെ സന്തോഷത്തിലാണ് താനെന്നും താരം കുറിച്ചു. മകള്‍ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. നിരവധിപ്പേരാണ് അഭിരാമിക്കും രാഹുലിനും കല്‍ക്കിക്കും ആശംസകളുമായി എത്തുന്നത്.
‘പ്രിയ സുഹൃത്തുക്കളേ, ഞാനും എന്റെ ഭര്‍ത്താവ് രാഹുലും കല്‍ക്കി എന്ന പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങള്‍ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യവതിയാണ് ഞാന്‍. ഞങ്ങള്‍ ഈ പുതിയ കടമയിലേയ്ക്ക് കടക്കുമ്പോള്‍ നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ അഭിരാമി കുറിച്ചു.
View this post on Instagram
2009 ലാണ് അഭിരാമിയും രാഹുല്‍ വിവാഹിതരായത്.
Recent Comments