അഞ്ചാം പാതിരായുടെ വന്‍ വിജയത്തിനു ശേഷം മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്ലര്. ടൈറ്റില്‍ ക്യാരക്ടറിനെ അവതരിപ്പിക്കുന്നത് ജയറാമാണ്. ജയറാമിന്റെ അഭിനയജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവ് ഉണ്ടാക്കാവുന്ന കഥാപാത്രമെന്ന നിലയിലാണ് അബ്രഹാം ഒസ്ലര് ഒരുങ്ങുന്നതും.
ഒരു മെഡിക്കല്‍ ക്രൈംത്രില്ലറാണ് ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശൂരില്‍ ആരംഭിച്ചു. ഡോ. രണ്‍ധീര്‍ കൃഷ്ണനാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
അബ്രഹാം ഓസ്ലര് ഉള്‍പ്പടെ മൂന്നു സിനിമകളാണ് മിഥുന് മാനുവല്‍ തോമസ്സിന്റേതായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. നവാഗതനായ വിഷ്ണു ഭരതന് സംവിധാനം ചെയ്യുന്ന ഫീനിക്സ്, അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡന് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ഈ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് മിഥുനാണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ഈ മൂന്ന് ചിത്രങ്ങളും. ചുരുക്കത്തില്‍ ഒരേ സമയം മൂന്നു ചിത്രങ്ങളുടെ അമരക്കാരനായിരിക്കുകയാണ് മിഥുന് മാനുവല്‍ തോമസ്.
നേരമ്പോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം. ഹസ്സനും മിഥുന് മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്ജുന് അശോക്, ജഗദീഷ്, സായ്കുമാര്, ദിലീഷ് പോത്തന്, അനശ്വരരാജന്, സെന്തില്‍ കൃഷ്ണ, ആര്യ സലിം, അര്ജുന് നന്ദകുമാര്‍, അസീം ജമാല്‍ എന്നിവരും താരനിരയിലുണ്ട്.
സംഗീതം മിഥുന് മുകുന്ദ്, ഛായാഗഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് സൈജു ശ്രീധര്‍, കലാസംവിധാനം ഗോകുല്‍ദാസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്ടോളര് പ്രശാന്ത് നാരായണന്, പി.ആര്.ഒ വാഴൂര്‍ ജോസ്.
തൃശൂര്‍, കോയമ്പത്തൂര്‍, വയനാട് എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.
Recent Comments