അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ മുന്‍ എഐഎഡിഎംകെ നേതാവ് എ.വി. രാജുവിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് നടി തൃഷ. ഒരു വാര്‍ത്താ സമ്മേളനത്തില്‍ എ.വി. രാജു നടത്തിയ പരാമര്‍ശമാണ് വിവാദമായത്. രാജുവിനെതിരെ അയച്ച വക്കീല്‍ നോട്ടീസിന്റെ ചിത്രങ്ങളും തൃഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
എഐഎഡിഎംകെയുടെ എം.എല്‍.എ മാരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തൃഷയുടെ പേര് വലിച്ചിഴച്ചാണ് എ.വി രാജു ആ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിച്ചത്. സേലം വെസ്റ്റ് എംഎല്‍എ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോര്‍ട്ടില്‍ എത്തിച്ചെന്നായിരുന്നു അധിക്ഷേപ പരാമര്‍ശം. പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി തൃഷ രംഗത്തെത്തിയിരുന്നു.
— Trish (@trishtrashers) February 22, 2024
തന്നെ സംബന്ധിച്ച അഭിപ്രായങ്ങളും റിപ്പോര്‍ട്ടുകളും വീഡിയോകളും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നും, പൊതുവേദിയില്‍ സമാനമായ പരാമര്‍ശങ്ങളിലൂടെ തന്റെ പ്രതിച്ഛായ കൂടുതല്‍ നശിപ്പിക്കരുതെന്നും തൃഷ നോട്ടീസിലൂടെ ആവശ്യപ്പെട്ടു. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ എ.വി. രാജു തന്നോട് നിരുപാധികം മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.
അഞ്ചു ലക്ഷത്തിലധികം സര്‍ക്കുലേഷനുള്ള പ്രമുഖ തമിഴ്, ഇംഗ്ലീഷ് പത്രത്തിലായിരിക്കണം മാപ്പപേക്ഷ പ്രസിദ്ധീകരിക്കേണ്ടത്. യുട്യൂബില്‍ മാപ്പ് പറയുന്ന വീഡിയോ റിലീസ് ചെയ്യണമെന്നും തൃഷ ആവശ്യപ്പെട്ടു. നോട്ടീസിലെ ആവശ്യങ്ങള്‍ പാലിക്കാത്ത പക്ഷം സിവില്‍, ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും തൃഷ വ്യക്തമാക്കി.
Recent Comments