ഹാരിപോട്ടര്‍ ചിത്രങ്ങളിലെ പ്രൊഫ. മിനര്‍വ മക്ഗൊനാഗലിലൂടെ ലോകമെങ്ങും പ്രശസ്തയായ നടി മാഗി സ്മിത്ത് അന്തരിച്ചു. 89 വയസ്സായിരുന്നു. ലണ്ടനില്‍വച്ചായിരുന്നു അന്ത്യം. മാഗി സ്മിത്തിന്റെ മക്കളായ ക്രിസ് ലാര്‍ക്കിനും ടോബി സ്റ്റീഫന്‍സും വെള്ളിയാഴ്ച പുലര്‍ച്ചെ ലണ്ടനിലെ ആശുപത്രില്‍വച്ച് സ്മിത്ത് മരിച്ചുവെന്ന് സംയുക്ത പത്രപ്രസ്താവനയിലൂടെയാണ് മരണവിവരം ലോകത്തെ അറിയിച്ചത്.
1956 ല്‍ സിനിമാജീവിതം ആരംഭിച്ച മാഗി സ്മിത്ത് 1969 ല്‍ പുറത്തിറങ്ങിയ ദ പ്രൈം ഓഫ് മിസ് ജീന്‍ ബ്രോഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചുണ്ട്. 2023 ല്‍ റിലീസ് ചെയ്ത ദ മിറാക്കിള്‍ ക്ലബ്ബിലാണ് താരം അവസാനമായി അഭിനയിച്ചത്.
മാര്‍ഗരറ്റ് നതാലി സ്മിത്ത് എന്ന മാഗി സ്മിത്ത 1934 ഡിസംബര്‍ 28 ന് ലണ്ടന്റെ കിഴക്കന്‍ പ്രദേശമായ ഇല്‍ഫോര്‍ഡിലാണ് ജനനം. സ്കൂള്‍ പഠനം കഴിഞ്ഞ് 1952 ല്‍ ഓക്സ്ഫോര്‍ഡ് പ്ലേഹൗസ് സ്കൂളിലെ മാഗിയുടെ തീയേറ്റര്‍ പഠനം മാഗിയെ നടിയെന്ന നിലയില്‍ അടയാളപ്പെടുത്തി. മറ്റൊരു മാര്‍ഗരറ്റ് സ്മിത്ത് ലണ്ടനിലെ തിയേറ്റര്‍ രംഗത്ത് സജീവമായിരുന്നതിനാല്‍ മാഗി എന്നത് തന്റെ സ്റ്റേജ് പേരായി അവര്‍ സ്വീകരിച്ചു. ലോറന്‍സ് ഒലിവിയര്‍ മാഗിയുടെ കഴിവുകള്‍ കണ്ട് നാഷണല്‍ തീയറ്റര്‍ കമ്പനിയുടെ ഭാഗമാകാന്‍ ക്ഷണിക്കുകയും 1965 ല്‍ ഒഥല്ലോയുടെ ചലച്ചിത്രാവിഷ്ക്കാരത്തില്‍ സഹനടിയായി അവസരം നല്‍കുകയും ചെയ്തു.
Recent Comments