പന്ത്രണ്ടു വര്‍ഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോര്‍’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ആക്ഷന്‍ ഹൊറര്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നതെന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നുണ്ട്. ഭാവനയുടെ സഹോദരന് ജയ്ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ താരത്തിന്റെ ഭര്‍ത്താവ് നവീന്‍ രാജന് ആണ് നിര്‍മാണം. ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളില്‍ എത്തും.
ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഗണേഷ് വെങ്കിട്ടരാമന്, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാര്‍, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപില്‍, ബൈരി വിഷ്ണു, റോഷ്നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും അഭിനയിക്കുന്നു. ചിത്രത്തില്‍ ഭാവന ഒരു ആര്‍ക്കിടെക്റ്റായി പ്രത്യക്ഷപ്പെടുമ്പോള്‍ ഗണേഷ് വെങ്കിട്ടറാം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.
സഫയര്‍ സ്റ്റുഡിയോസ്സാണ് ചിത്രം തീയേറ്ററില്‍ എത്തിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം നിര്‍വഹിക്കുമ്പോള്‍ സംഗീതം വരുണ്‍ ഉണ്ണി ആണ് ഒരുക്കുന്നത്. എഡിറ്റിംഗ് അതുല്‍ വിജയ്, കലാസംവിധാനം കാര്‍ത്തിക് ചിന്നുഡയ്യന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ശിവ ചന്ദ്രന്, ആക്ഷന്‍ മെട്രോ മഹേഷ്, കോസ്റ്റ്യൂംസ് വെണ്മതി കാര്‍ത്തി, ഡിസൈന്‍സ് തന്‍ഡോറ, പിആര്‍ഒ (കേരള) പി ശിവപ്രസാദ്.
Recent Comments