സംവിധായകനും നടനുമായ ബേസില്‍ ജോസഫിനും ഭാര്യ എലിസബത്ത് സാമുവലിനും ഒരു പെണ്‍കുഞ്ഞ് പിറന്നു. ബേസില്‍ തന്നെയാണ് ഈ വിവരം തന്റെ ഫെയ്സ് ബുക്കിലൂടെ പുറത്തുവിട്ടത്.
2017 ലായിരുന്നു ബേസിലും എലിസബത്തും സമ്മിലുള്ള വിവാഹം. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. പ്രണയ വിവാഹമായിരുന്നു.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത തിര എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിരിട്ടായിരുന്നു ബേസില്‍ ജോസഫിന്റെ തുടക്കം. തുടര്‍ന്ന് കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത Up and Down മുകളില്‍ ഒരു ആളുണ്ട് എന്ന ചിത്രത്തില്‍ മുഖം കാണിച്ചുതുടങ്ങിയ ബേസില്‍ പിന്നീട് നായകവേഷങ്ങളിലും തിളങ്ങി. സൂപ്പര്‍ഹിറ്റ് വിജയം നേടിയ ജയ ജയ ജയ ജയഹേ ആണ് ബേസിലിന്റെ ഏറ്റവും ഒടുവിലായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം.
Recent Comments