കുറച്ചു മുമ്പാണ് ബാല കുറേ സ്റ്റില്‍സുകള്‍ അയച്ചുതന്നത്. പുതിയ മേക്ക് ഓവറില്‍ ബാല ഗംഭീരമായിരിക്കുന്നു. പുതിയ മലയാള സിനിമയുടെ സ്റ്റില്‍സുകള്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. ബാലയെ വിളിച്ചപ്പോള്‍ മറുപടി അതായിരുന്നില്ല.
‘ഞാനൊരു തമിഴ് സിനിമ കമ്മിറ്റ് ചെയ്തിരിക്കുന്നു. അതിനുവേണ്ടി എടുത്ത ചിത്രങ്ങളാണ്. ക്യാരക്ടര്‍ പോസ്റ്റര്‍ വൈകാതെ റിലീസ് ചെയ്യും. അന്ന് ചിത്രത്തിന്റെ ടൈറ്റിലും സംവിധായകനെയും വെളിപ്പെടുത്തും.’ ബാല തുടര്‍ന്നു
‘സാധാരണ ഇത്തരം ഫോട്ടോഷൂട്ടുകളില്‍ പ്രോപ്പര്‍ട്ടികളൊന്നും ശ്രദ്ധിക്കാതെ പോവുകയാണ് പതിവ്. ഇത്തവണ മനസ്സില്‍ കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ബൂട്ടും ഓവര്‍ക്കോട്ടും ക്യാപ്പുമെല്ലാം അങ്ങനെ വരുത്തിയതാണ്. എല്ലാം റഷ്യന്മേയ്ഡാണ്. കൈയിലിരിക്കുന്ന PX120 മെഷിണ്ഗണ് പോലും ഒറിജിനലാണ്. മഴയുടെ പശ്ചാത്തലത്തിലായിരുന്നു ഷൂട്ട് ചെയ്തത്. ഷാലു ആയിരുന്നു ഫോട്ടോഗ്രാഫര്‍.’ ബാല പറഞ്ഞു.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ജീവിതത്തിലേയ്ക്ക് പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചെത്തിയിട്ടും മലയാളത്തില്‍നിന്ന് ആഗ്രഹിച്ചതുപോലെ വേഷങ്ങള്‍ ബാലയെ തേടിയെത്തുന്നുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍കൂടിയാണ് ബാല തമിഴില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. തമിഴില്‍നിന്ന് മികച്ച രണ്ട് കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടി വന്നു എന്നാണ് അറിയുന്നത്. അതിലൊന്ന് ബാലയുടെ സഹോദരനും സംവിധായകനുമായ ശിവയുടെ ചിത്രമാണെന്ന് അറിയുന്നു. സൂര്യ ചിത്രമായ കങ്കുവയ്ക്ക് ശേഷം ആ പ്രൊജക്ട് അനൗണ്‍സ് ചെയ്യും.
Recent Comments