ഇന്ന് രാവിലെവരെ ഗുരുതരാവസ്ഥയിലായിരുന്ന ബാലയുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതി. മരുന്നുകളോട് ശരീരം പ്രതികരിച്ചുതുടങ്ങി. ബോധം വീണ്ടെടുത്തു. സംസാരിച്ചു തുടങ്ങി.
ബാലയെ കാണാന്‍ ആദ്യഭാര്യ അമൃതയും മകള്‍ അവന്തികയും എത്തി. ഇരുവരും ബാലയെ കണ്ടു. മകളോട് ബാല സംസാരിച്ചു.
ഉച്ചയോടെ സഹോദരന് ശിവയും ചെന്നൈയില്‍നിന്നും എത്തിയിരുന്നു. അദ്ദേഹമാണ് ഡോക്ടേഴ്സുമായി സംസാരിച്ചത്. കരള്‍രോഗമാണ് ബാല നേരിടുന്ന പ്രധാന പ്രശ്നം. കരള്‍മാറ്റ ശസ്ത്രക്രിയ എത്രയുംവേഗം നടത്തണം. ഇതാണ് പ്രധാനമായും ഡോക്ടര്‍മാര്‍ ശിവയുമായി പങ്കുവച്ചത്. അവയവ ദാതാവിനെ കണ്ടെത്തുന്നത് മാത്രമല്ല പ്രധാന പ്രശ്നം, ഇപ്പോഴത്തെ ബാലയുടെ ആരോഗ്യസ്ഥിതിയില്‍ ശസ്ത്രക്രിയ നടത്തുന്നതും ഏറെ പ്രയാസകരമാണ്.
Read More
നടന് ബാലയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ആരോഗ്യസ്ഥിതി മോശമായി തുടരുന്നു.
ബാലയുടെ അസുഖവിവരം അന്വേഷിച്ച് ഉണ്ണിമുകുന്ദനും ബാദുഷയും ആശുപത്രിയില്‍
ബാല ഹോസ്പിറ്റലിലാണെന്ന് അറിഞ്ഞയുടന്‍ ആദ്യമെത്തിയത് നടന് ഉണ്ണി മുകുന്ദനായിരുന്നു. ഒപ്പം നിര്‍മ്മാതാവ് ബാദുഷയും സംവിധായകന് വിഷ്ണുമോഹനും വിപിനും ഉണ്ടായിരുന്നു. ബോധം തെളിഞ്ഞതിന് പിന്നാലെ ഉണ്ണി ബാലയെ കയറി കണ്ടു. അല്‍പ്പനേരം സംസാരിച്ചു. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഫല വിഷയത്തില്‍ ബാലയുമായി മാനസികാകലത്തിലായിരുന്നു ഉണ്ണിമുകുന്ദന്. എന്നിട്ടും പിണക്കങ്ങളെല്ലാം മാറ്റിവച്ച് ആദ്യം ഓടിയെത്തിയതും ഉണ്ണിതന്നെയായിരുന്നു.
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരം നടന്മാരായ ബാബുരാജും സുരേഷ് കൃഷ്ണയും ബാലയെ കാണാന്‍ എത്തിയിരുന്നു. ബാലയെ പരിശോധിക്കുന്ന ഡോ. അരുണുമായി ഇരുവരും സംസാരിച്ചു. ഒപ്പം സഹോദരന് ശിവയുമായും സംസാരിച്ചിരുന്നു. ‘അമ്മ’യിലെ അംഗമെന്ന നിലയില്‍ ബാലയ്ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് കവറേജ് നിലവിലുണ്ട്. ചികിത്സാതുക അതിലും അധീകരിക്കുകയാണെങ്കില് അമ്മയുടെ ഭാഗത്തുനിന്നുള്ള എല്ലാ സഹായങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
Recent Comments