ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ബാല വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു. 2012 ല്‍ റിലീസായ ഹിറ്റ്ലിസ്റ്റാണ് ബാലയുടെ ആദ്യ സംവിധാന സംരംഭം. അതിന്റെ നിര്‍മ്മാതാവും ബാലയായിരുന്നു. ബാലയ്ക്കൊപ്പം ധ്രുവും നരേനും റിയാസ്ഖാനും ഐശ്വര്യ ദേവനുമൊക്കെ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു.
അതിനുശേഷം മലയാളത്തിലും തമിഴിലുമായി ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്ന് നിന്റെ മൊയ്തീന്, പുലിമുരുകന്, ലൂസിഫര്‍, വീരം, തമ്പി തുടങ്ങിയവ അതില്‍ ചിലതാണ്.
സഹോദരന്‍കൂടിയായ ശിവ, രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന അണ്ണാത്തയിലും ബാല ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അമല്‍നീരദിന്റെ ബിലാലാണ് അദ്ദേഹത്തെ കാത്തിരിക്കുന്ന മറ്റൊരു കരുത്തുറ്റ കഥാപാത്രം.
‘ഇതും എന്റെതന്നെ കഥയാണ്. എ ഡെയ്റിംഗ് ഫിലിം. തല്ക്കാലം അത്രമാത്രമേ സിനിമയെക്കുറിച്ച് പറയാനുള്ളൂ. ഞാനും ഒരു പ്രധാന വേഷം ചെയ്യുന്നു. താരനിര്‍ണ്ണയം നടന്നുവരികയാണ്. ഈ വര്‍ഷംതന്നെ ഷൂട്ടിംഗ് ഉണ്ടാവും. കോസ്മിക് ക്രിയേഷനും ആല്‍ബി ക്രിയേഷനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.’ ബാല പറഞ്ഞു.
Recent Comments