മലയാള സിനിമാ താരമായ ബിബിന്‍ പെരുമ്പിള്ളി ട്രാപ് ഷൂട്ടിങ്ങില്‍ കേരളത്തിലെ ആദ്യത്തെ റിനൗണ്ഡ് ഷൂട്ടറായി തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 4, 5 തീയതികളില്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന 67-ാമത് ദേശീയ ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പിലാണ് 12 ഗേജ് ഷോട്ട് ഗണ്‍ വിഭാഗത്തില്‍ മത്സരിച്ചു ബിബിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് ട്രാപ് ഷൂട്ടിങ്ങില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് ബിബിന്‍ പെരുമ്പിള്ളി. എറണാകുളം ജില്ലയിലെ മുവാറ്റുപുഴക്കടുത്തുള്ള വാഴക്കുളം സ്വദേശിയാണ് ബിബിന്‍.
സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടല്‍, തീവണ്ടി, കുറുപ്പ്, വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ് ഓഫ് കൊത്ത, റൈഫിള്‍ ക്ലബ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ബിബിന്‍ പെരുമ്പിള്ളി. 2023 ല്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷന് ഓഫ് ഇന്ത്യ നടത്തിയ ട്രാപ്പ് ഷൂട്ടിംഗ്, നാഷണല്‍ ഗെയിംസ്-ന് യോഗ്യത നേടുന്ന ആദ്യ കേരളീയനായും മാറിയ ചരിത്രം ഈ പ്രതിഭക്കുണ്ട്. ട്രാപ്പ് ഷൂട്ടിംഗ് പോലുള്ള കഠിനമായ കായിക വിനോദം ചുരുങ്ങിയ സമയം കൊണ്ട് പഠിക്കുക എന്ന വെല്ലുവിളി അതിജീവിച്ചാണ് ബിബിന്‍ ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്.
ട്രാപ്പ് ഷൂട്ടിംഗ് സാധാരണയായി 12 ഗേജ് ഷോട്ട്ഗണ്‍ ഉപയോഗിച്ചാണ് ചെയ്യുന്നത്. എന്നാല്‍ ചെറിയ ഗേജ് തോക്കുകളും ഇതില്‍ ഉപയോഗിക്കാം. 125 ശ്രമങ്ങളില്‍ 96 തവണ ലക്ഷ്യം കണ്ടാണ് 67 മത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബിബിന്‍ കേരളത്തിലെ ആദ്യത്തെ റിനൗണ്ഡ് ഷൂട്ടറായി തിരഞ്ഞെടുക്കപ്പെട്ടത്.
Recent Comments