ക്വീന്‍ സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ യുവനടന് ധ്രുവന് വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ച് കുടുംബത്തിന്റെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഇന്നലെയായിരുന്നു (മാര്‍ച്ച് 27) വിവാഹചടങ്ങ്. ഒറ്റപ്പാലത്ത് മനിശ്ശേരിക്കടുത്ത് കല്യ മണ്ഡപത്തില്വച്ചായിരുന്നു വിവാഹനാന്തരചടങ്ങുകള്.
എയര്‍പോര്‍ട്ട് ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന ധ്രുവന്, അഭിനയത്തോടുള്ള ആഗ്രഹം മൂലം ജോലി ഉപേക്ഷിച്ച് സിനിമയിലെത്തുകയായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയം തുടങ്ങിയ താരത്തിന് വഴിത്തിരിവായത് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ സിനിമയിലെ ബാലു എന്ന കഥാപാത്രമായിരുന്നു. തുടര്‍ന്ന് ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഫൈനല്‍സ്, തമിഴ് ചിത്രം വലിമൈ, ആറാട്ട് എന്നിവയില്‍ ധ്രുവന് അഭിനയിച്ചു.
ദുല്‍ഖര്‍ സല്മാന് നിര്‍മിക്കുന്ന ‘അടി’, പൃഥ്വിരാജ് ചിത്രം ‘ജനഗണമന’, ഖജുരാവോ ഡ്രീംസ്, നാന്‍സി റാണി തുടങ്ങിയവയാണ് താരത്തിന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍.
നവാഗതനായ ശ്രീരാജ് സംവിധാനം ചെയ്യുന്ന ചാന്‍സാണ് ധ്രുവന് ഏറ്റവും ഒടുവിലായി കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രം. ഏപ്രില്‍ 5 ന് എറണാകുളത്ത് ചാന്‍സിന്റെ ഷൂട്ടിംഗ് തുടങ്ങും.
Recent Comments