സീരിയല്‍ നടന് ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാന്റോസ് ജംഗ്ഷനിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് സംഭവം നടന്നത്. ഇവിടെ നാല് ദിവസം മുമ്പാണ് അദ്ദേഹം മുറി എടുത്തത്. ഇന്ന് മുറിയില്‍നിന്നും ദുര്‍ഗന്ധം പരന്നതോടെയാണ് ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് നോക്കിയത്. അപ്പോള്‍ ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അവരും ഹോട്ടലില്‍ എത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നാണ് പോലീസ് അറിയിച്ചത്.
എറണാകുളത്താണ് ദിലീപ് ശങ്കറിന്റെ വീട്. സീരിയല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് നടന് തിരുവനന്തപുരത്തെത്തിയത്.
Recent Comments