തെന്നിന്ത്യയിലെ സൂപ്പര്‍ വില്ലനും പുലിമുരുകനിലൂടെ മലയാളികളുടെ ഡാഡി ഗിരിജയുമായ ജഗപതി ബാബുവിന്റെ അറുപതാം പിറന്നാളായിരുന്നു ഇന്ന് (ഫെബ്രുവരി 12). പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് തന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്ന സമ്മതപത്രം ഒപ്പുവെച്ച് മാതൃകയാകുകയാണ് താരം.
കൃഷ്ണ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഹോസ്പിറ്റലില്‍ വച്ചാണ് താരം സമ്മതപത്രം ഒപ്പ് വച്ചത്. കിംസ് ഹോസ്പിറ്റല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജന്‍, മാനേജിങ്ങ് ഡയറക്ടര്‍ ബോള്ളിനേനി ഭാസ്കര്‍ റാവു എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
‘സമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്യുമ്പോഴാണ് ജീവിതത്തിന് യഥാര്‍ത്ഥ അര്‍ത്ഥം ലഭിക്കുന്നത്. മരണശേഷവും നമ്മളിലൂടെ മറ്റുള്ളവര്‍ക്ക് ശ്വസിക്കാനും കാണുവാനും അതിജീവിക്കുവാനും കാരണമാകുന്നത് ഏറ്റവും കുലീനമായ പ്രവൃത്തിയാണ്. അവയവദാനത്തിന്റെ മാതൃക സിനിമ കൂട്ടായ്മകളിലും വിപുലീകരികേണ്ടതുണ്ട്. കൂടുതല്‍ താരങ്ങള്‍ അവയവദാന ബോധവല്‍ക്കരണത്തിനായി മുന്നിട്ടിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു’ ജഗപതി ബാബു പറഞ്ഞു.
ജഗപതി ബാബുവിനോടൊപ്പം 100 സുഹൃത്തുക്കളും ആരാധകരും അവയവദാനത്തില്‍ അണിചേര്‍ന്നു.
Recent Comments