മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ. ഊമപെണ്ണിന് ഉരിയാടാ പയ്യന് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ജയസൂര്യ കഴിഞ്ഞ ഇരുപത് കൊല്ലമായി മലയാള സിനിമയില്‍ സജീവമായി നിലകൊള്ളുകയാണ്. ജയന് എന്ന തന്റെ പേര് ജയസൂര്യയായ കഥ കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആദ്യമായി വെളിപ്പെടുത്തുകയാണ് താരം.
നടന് ആകണമെന്ന ആഗ്രഹം കലശലായി മനസ്സില്‍ കൊണ്ടു നടക്കുന്ന സമയം. അങ്ങനെ ഇരിക്കെയാണ് ഒരു ഷോട്ട് ഫിലിമില്‍ അഭിനയിക്കുന്നത്. അന്ന് സൂര്യ ടിവിയില്‍ ജോലി ചെയ്യുന്ന കാലമായിരുന്നു. ജയന് എന്ന സ്വന്തം പേര് തനിക്ക് ഒട്ടും ചേരില്ല എന്ന ബോധം തന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. കാരണം ആ പേരില്‍ അനശ്വരനായ മറ്റൊരു നടന് മലയാളികളുടെ മനസ്സില്‍ നിലകൊള്ളുന്നുണ്ട്. അങ്ങനെ ജയന് പകരം മറ്റൊരു പേരിനുള്ള തകൃതിയായ ആലോചനയിലായിരുന്നു ഞാന്‍. ജയപ്രകാശ്, ജയകുമാര്‍ എന്നിങ്ങനെ പല പല പേരുകള്‍ മനസ്സിലൂടെ കടന്നു വന്നു. ഒടുവില്‍ ആ പേര് കിട്ടി, ജയസൂര്യ! ഉടന്‍തന്നെ ഈ പേര് അവിടെയുണ്ടായിരുന്ന ജോജി എന്ന സുഹൃത്തിനോട് പറഞ്ഞു. അത് കേട്ടയുടന്‍ ജോജി തമാശ രൂപേണ പറഞ്ഞു, ‘ഇന്ന് മുതല്‍ നീ ജയസൂര്യ എന്ന പേരില്‍ അറിയപ്പെടട്ടെ’. അങ്ങനെ അച്ഛനും അമ്മയും നല്കിയ നല്കിയ ജയന് എന്ന പേരിന് പകരം ജയസൂര്യ എന്ന് സ്വയം പേര് നല്കിയ ആളാണ് ഞാന്‍. ചിരി നിര്‍ത്താതെ ജയസൂര്യ വീണ്ടും തുടര്‍ന്നു.
-ഷെരുണ് തോമസ്
Watch Full Interview:
Recent Comments