പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍ എന്ന ചിത്രങ്ങളിലൂടെ ലോക പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രശസ്ത ഹോളിവുഡ് നടനാണ് ജോണി ഡെപ്പ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില് ഒരാള്‍ കൂടിയാണ് അദ്ദേഹം.
എന്നാല്‍ ഇപ്പോഴിതാ തന്നെ ഹോളിവുഡില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം നടക്കുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ‘മിനമറ്റ’ എന്ന ജോണി ഡെപ്പിന്റെ ചിത്രം റിലീസ് ചെയ്യാന്‍ വൈകുന്നതിനെ തുടര്‍ന്നാണ് താരം ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടായ പ്രശ്നം ഇമേജ് തകര്‍ത്തുവെന്നും, ഇത് മുന്‍ നിര്‍ത്തിയാണ് തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ദി സണ്‍ഡേ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുന്‍ ഭാര്യയായ ആംബര്‍ ഹേര്‍ഡ്, ജോണി ഡെപ്പിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മാധ്യമ വേട്ടയാണ് തനിക്ക് ഹോളിവുഡില്‍ ഉണ്ടായിരുന്ന നല്ല ഇമേജ് നഷ്ടപ്പെട്ടതെന്ന് താരം അഭിപ്രായപ്പെട്ടു.
‘ഒരു നടന്റെ അല്ലെങ്കില്‍ വ്യക്തിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചില പ്രശ്നങ്ങള്‍ വന്നു. അതിനാല്‍ ഹോളിവുഡ് നിരോധനം ഏര്‍പ്പെടുത്തുകയാണോ വേണ്ടത് എന്നും’ ജോണി ഡെപ്പ് ചോദിക്കുന്നു. ബ്രിട്ടിഷ് ന്യൂസ്പേപ്പര്‍ ദി സണ്ണുമായുള്ള കേസില്‍ തോറ്റതിന് ശേഷം ആദ്യമായാണ് താരം പ്രതികരിക്കുന്നത്.
Recent Comments