സിനിമ-സീരിയല്‍ താരമായിരുന്ന കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിസ്തയിലായിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.എസ്. ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത് 1989 ല്‍ റിലീസ് ചെയത ക്രൈംബ്രാഞ്ച് എന്ന സിനിമയിലൂടെയായിരുന്നു കാര്യവട്ടം ശശികുമാര്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ചെറുതും വലുതുമായ കഥാപാത്രങ്ങളില്‍ ഇരുപതോളം സിനിമകളില്‍ വേഷമിട്ടു. മിമിക്സ് പരേഡ്, നാഗം, കുഞ്ഞിക്കുരുവി, ചെങ്കോല്‍, കമ്പോളം, ദേവാസുരം, ആദ്യത്തെ കണ്മണി, കുസൃതിക്കാറ്റ് എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.
നടി സീമ ജി. നായര്‍ സോഷ്യല്‍ മീഡിയയിലൂടെ ശശികുമാറിനെ അനുസ്മരിച്ചത് ഇങ്ങനെ:
‘പ്രണാമം… സിനിമ സീരിയല്‍ നടനും, പ്രോഗ്രാം കോര്‍ഡിനേറ്ററുമായിരുന്ന കാര്യവട്ടം ശശിച്ചേട്ടന് അന്തരിച്ചു. പെട്ടെന്നുണ്ടായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എല്ലാവരോടും സ്നേഹമായി പെരുമാറിയിരുന്ന ആള്… ഞാന്‍ എന്ത് ചെയ്യുമ്പോളും എന്നെ അഭിനന്ദിച്ചുകൊണ്ടിരുന്ന ആള്… ഏട്ടന് സുഖമില്ലയെന്നും പറഞ്ഞ് മനോജിന്റെ ഫോണ്‍ വരുമ്പോള്‍ ഞാന്‍ കട്ടപ്പനയിലായിരുന്നു. ചേട്ടന്റെ ചികിത്സയ്ക്കുള്ള ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമിത്തിലായിരുന്നു… അതിനുവേണ്ടി ഇന്നലെതന്നെ പോസ്റ്റുകള്‍ പോയി തുടങ്ങിയിരുന്നു… ആരുടെയും സഹായത്തിന് കാത്തുനില്‍ക്കാതെ… ഒരുപാട് പേര്‍ക്ക് ഉപകാരിയായിരുന്നു ചേട്ടന് യാത്രയായി… എന്ത് പറയാന്‍… ഒന്നുമില്ല പറയാന്‍.’
സംവിധായകന് മധുപാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് എന്‍.എം. ബാദുഷ, നടന് ബാലാജി ശര്‍മ്മ എന്നിവരും ശശികുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചു.
Recent Comments