കൊച്ചുപറമ്പില്‍ തായി സുബ്രഹ്മണ്യം പടന്നയില്‍ എന്ന കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു. എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 88 വയസ്സുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഹൃദയ സംബന്ധമായി സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇന്ന് വൈകുന്നേരം 4 മണിക്ക് സംസ്ക്കാര ചടങ്ങുകള്‍ നടക്കും. മൃതദേഹം ഇപ്പോള്‍ തൃപ്പൂണിത്തുറയിലെ വീട്ടിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്. വൈകുന്നേരം 3 മുതല്‍ 4 മണി വരെ ലായം ഗ്രൗണ്ടില്‍ പൊതു ദര്‍ശനത്തിനും വെക്കുന്നുണ്ട്.
അനാരോഗ്യം ഉണ്ടായിട്ടുകൂടി തൃപ്പൂണിത്തുറയില്‍ സ്വന്തമായൊരു മുറുക്കാന്‍കട നടത്തിയിരുന്നു. നാടകരംഗത്തുനിന്നാണ് അദ്ദേഹം സിനിമയിലെത്തുന്നത്. രാജസേനന്റെ ചേട്ടന് ബാവ അനിയന് ബാവ ആണ് അദ്ദേഹത്തിന്റെ അരങ്ങേറ്റചിത്രം. മിന്നല്‍ മുരളിയിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. 150 ഓളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
Recent Comments