ഇന്നലെ അന്തരിച്ച നടന് കുണ്ടറ ജോണിയുടെ ശവസംസ്കാര ചടങ്ങുകള്‍ നാളെ രാവിലെ 11 മണിക്ക് കാഞ്ഞിരക്കോട് സെന്റ് ആന്റണിസ് പള്ളിയില്‍വച്ച് നടക്കും. ഇപ്പോള്‍ ഭൗതിക ശരീരം കൊല്ലം ബെന്‍സിഗര്‍ ഹോസ്പിറ്റലിലാണുള്ളത്. രാവിലെ ഒന്പതരയോടുകൂടി കാങ്കത്ത് മുക്കിലുള്ള ആര്‍ടെകിന്റെ ഫ്ളാറ്റിലേയ്ക്ക് കൊണ്ടുവരും. അവിടെയാണ് ജോണി കുടുംബസമേതം താമസിക്കുന്നത്. തുടര്‍ന്ന് പത്തരയോടുകൂടി കടപ്പാക്കട സ്പോര്‍ട്ട്സ് ക്ലബ്ബില്‍ എത്തിക്കും. അവിടെ കൊല്ലം പൗരാവലിയുടെ നേതൃത്വത്തില്‍ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് കുണ്ടറയിലുള്ള ഫാസിന്റെ ഓഫീസിലേയ്ക്ക് മൃതദേഹം കൊണ്ടുപോകും. ഫാസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു കുണ്ടറ ജോണി. അവിടെയും പൊതുദര്‍ശനമുണ്ടാകും. അതിനുശേഷം കുണ്ടറയിലെ വസതിയിലേയ്ക്ക് കൊണ്ടുപോകും. നാളെ രാവിലെ 11 മണിക്കാണ് സംസ്കാര ചടങ്ങുകള്‍.
Recent Comments