ഗഗന്യാന് ദൗത്യം നയിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍ തന്റെ ഭര്‍ത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന. ഇസ്രോയുടെ ബഹിരാകാശ പദ്ധതിയായ ഗഗന്യാന് ദൗത്യത്തിനായി പ്രശാന്ത് തിരഞ്ഞെടുക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച വേളിയിലാണ് ലെനയുടെ വെളിപ്പെടുത്തല്‍.
2024 ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാഗത ചടങ്ങില്‍ വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും ലെന പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ലെന വിവരം പുറത്തുവിട്ടത്. ചടങ്ങിലെ ചിത്രങ്ങളും വിവാഹചിത്രങ്ങളും ലെന പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
ഇരുവരുടേയും ബന്ധുക്കള്‍ തമ്മില്‍ കൂടിയാലോചിച്ച് നടത്തിയ വിവാഹമാണെന്ന് ലെന പോസ്റ്റില്‍ വ്യക്തമാക്കി. പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണന് നായര്‍. സുഖോയ് യുദ്ധവിമാനത്തിന്റെ പൈലറ്റ് കൂടിയാണ് അദ്ദേഹം. 2004ല്‍ തിരക്കഥാകൃത്തായ അഭിലാഷ് കുമാറിനെ നടി വിവാഹം ചെയ്തിരുന്നു. പിന്നീട് വിവാഹമോചനവും നേടിയിരുന്നു.
Recent Comments