പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) പുതിയ പ്രസിഡന്റായും ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനായും നടന് മാധവനെ നിയമിച്ചു. അടുത്തിടെ അദ്ദേഹത്തിന്റെ ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രം ദേശീയ അവാര്‍ഡ് നേടിയിരുന്നു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ മാധവനെ ട്വിറ്ററിലൂടെ അഭിനന്ദിക്കുകയും ചെയ്തു.
പ്രശസ്ത സംവിധായകന് ശേഖര്‍ കപൂറിനു പകരമാണ് മാധവന് ചുമതല ഏല്‍ക്കുന്നത്. നിയമനത്തില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ താന്‍ പരമാവധി ശ്രമിക്കുമെന്ന് മാധവന് പ്രതികരിച്ചു.
നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയ റോക്കട്രി സിനിമ മാധവന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. നിരവധി തമിഴ്, ഹിന്ദി ചിത്രങ്ങളിലും മാധവന് വേഷമിട്ടിട്ടുണ്ട്.
Recent Comments