നവംബര്‍ രണ്ടിനായിരുന്നു മാളവികയുടെയും അജയ് നായരുടെയും മകളുടെ പേരിടീല്‍ കര്‍മ്മം. നടന് മഹേഷിന്റെ മകളാണ് മാളവിക. 2021 സെപ്തംബറിലായിരുന്നു മാളവികയും അജയ് നായരും തമ്മിലുള്ള വിവാഹം. ലണ്ടനിലാണ് ഇരുവരും താമസിക്കുന്നത്. അവിടെ സ്കൈന്യൂസിന്റെ സീനിയര്‍ സബ് എഡിറ്ററാണ് അജയ്.
നവോമി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. നവോമി ഹോപ് നായര്‍ എന്നാണ് പൂര്‍ണ്ണമായ പേര്. പേരിടീല്‍ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ മഹേഷിനും ഭാര്യ ഹേമയ്ക്കും കഴിഞ്ഞില്ല. നാട്ടിലിരുന്ന് ഫോണിലൂടെയാണ് ആ ചടങ്ങ് കാണാനുള്ള ഭാഗ്യം ഇരുവര്‍ക്കും ഉണ്ടായത്. ഈ വര്‍ഷം ഡിസംബറില്‍ ലണ്ടനില്‍ പോയി കൊച്ചുമകളെ കാണാനുള്ള ഒരുക്കത്തിലാണ് മഹേഷും ഹേമയും.
Recent Comments