പ്രശസ്ത നടന് മേഘനാഥന് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 60 വയസ്സായിരുന്നു. നടന് ബാലന് കെ. നായരുടെ അഞ്ച് മക്കളില്‍ മൂന്നാമനായിരുന്നു മേഘനാഥന്.
പി.എന്‍. മേനോന് സംവിധാനം ചെയ്ത അസ്ത്രം എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് മേഘനാഥന് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചമയം എന്ന ഭരതന് ചിത്രത്തില്‍ രഘു എന്ന പ്രതിനായകന്റെ വേഷം ചെയ്തുകൊണ്ടാണ് മേഘനാഥന് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. പ്രതിനായക വേഷത്തിലെ ക്രൗര്യതയ്ക്കൊപ്പം സ്വഭാവ നടനായും അദ്ദേഹം ശോഭിച്ചു. ഈ പുഴയും കടന്ന്, ഉല്ലാസപൂങ്കാറ്റ്, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്, തച്ചിലേടത്ത് ചുണ്ടന്, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ദി ഗോഡ് മാന്‍, ക്രൈം ഫയല്‍, കവര്‍ സ്റ്റോറി, ഉത്തമന്, നേരറിയാന്‍ സിബിഐ, താന്തോന്നി, പിക്കറ്റ് 43, ആക്ഷന്‍ ഹീറോ ബിജു, കൂമന് എന്നിവ മേഘനാഥന് അഭിനയിച്ച ചില ചിത്രങ്ങളാണ്. ഇടയ്ക്ക് ടിവി സീരിയലുകളിലും അദ്ദേഹം സജീവമായിരുന്നു.
സുസ്മിതയാണ് ഭാര്യ. പാര്‍വ്വതി മകളാണ്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഷൊര്‍ണൂര്‍ വാടാനംകുറിശ്ശിയിലെ വീട്ടില്‍ നടക്കും.
Recent Comments