നടന് റിയാസ്ഖാന്റെ മകനും തമിഴ് ബിഗ് ബോസ് ഫെയ്മുമായ റിയാസ് ഷാരിഖ് ഹസ്സന് വിവാഹിതനാകുന്നു. മരിയയാണ് വധു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിക്കാന്‍ തീരുമാനിച്ചത്. രണ്ട് കുടുംബങ്ങളും അവരുടെ തീരുമാനത്തിനൊപ്പം ചേര്‍ന്നുനിന്നു. നാളെ ചെന്നൈയിലെ അടയാറില്‍ പ്രത്യേകം സജ്ജമാക്കിയ വിവാഹപ്പന്തലിലാണ് വിവാഹം.
വിവാഹത്തിന് മുന്നോടിയായി നടന്ന ഹല്‍ദി ചടങ്ങുകളില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. വധൂവരന്മാര് മാതാപിതാക്കള്‍ക്കൊപ്പം അടുത്ത ആഴ്ച കൊച്ചിയില്‍ എത്തും.
പ്രശസ്ത നിര്‍മ്മാതാവ് റഷീദിന്റെയും റഷീദാ ബാനുവിന്റെയും മകനായി ജനിച്ച റിയാസ് ഖാന് ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത സുഖം സുഖകരം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. വി.എം. വിനു സംവിധാനം ചെയ്ത ബാലേട്ടനില്‍ മോഹന്‍ലാലിനൊപ്പം ഭദ്രന് എന്ന പ്രതിനായക വേഷം ചെയ്തുകൊണ്ട് ശ്രദ്ധേയനായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും സജീവമാണ്. ഉമയാണ് റിയാസ് ഖാന്റെ ഭാര്യ. റിയാസ് ഷാരിഖ് ഹസ്സനെ കൂടാതെ റിയാസ് സമര്‍ത്ഥ് ഹസ്സന് എന്ന ഇളയമകന് കൂടി ഇവര്‍ക്കുണ്ട്.
Recent Comments