നടിയുടെ പീഡന ആരോപണത്തിനു പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് ഇമെയിലായി രാജിക്കത്ത് സമർപ്പിച്ചു.
ധാര്‍മികമായി തുടരുന്നത് ശരിയല്ലെന്ന് തോന്നി, അതുകൊണ്ട് രാജിവച്ചെന്ന് സിദ്ദിഖ്. നടി ഉന്നയിച്ച ലൈംഗിക ആരോപണങ്ങളെപ്പറ്റി ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് പ്രതികരണം. ഇപ്പോഴുള്ളത് ഊട്ടിയില്‍, അതല്ലെങ്കില്‍ നേരിട്ട് വന്ന് പ്രതികരിക്കുമായിരുന്നെന്നും പറഞ്ഞു.
പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
Recent Comments