കാബൂളിവാല എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി, പ്രേക്ഷക ഹൃദയം കീഴടക്കിയ താരം സോഹന്‍ സീനുലാല്‍ വിവാഹിതനായി. സ്റ്റെഫി ഫ്രാന്‍സിസ് ആണ് വധു. കൊച്ചിയില്‍ വെച്ച് നടന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ പങ്കെടുത്തു.
അഭിനയത്തില്‍ സജീവമാകുന്നതിന് മുമ്പ് തന്നെ സംവിധായകനായും തിരക്കഥാകൃത്തായും സോഹന്‍ കഴിവുതെളിയിച്ചു. ഷാഫിയുടെ അസിസ്റ്റന്റായാണ് സിനിമയില്‍ തുടക്കം. 2011-ല്‍ മമ്മൂട്ടിയെ നായകനാക്കിയെടുത്ത ഡബിള്‍സ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര്യ സംവിധായകനാവുന്നത്.
തുടര്‍ന്ന് വന്യം, അണ്‍ലോക്ക് എന്നീ സിനിമകളും സംവിധാനം ചെയ്തു. എബ്രിഡ് ഷൈനിന്റെ ആക്ഷന്‍ ഹീറോ ബിജുവിലെ പോലീസ് കോസ്റ്റബിള്‍ കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടി കൊടുത്തു. പുതിയ നിയമം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, അബ്രഹാമിന്റെ സന്തതികള്‍, പഞ്ചവര്‍ണ്ണതത്ത, ദി പ്രീസ്റ്റ് എന്നിവയുള്‍പ്പെടെ നാല്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. നിലവില്‍ ഫെഫ്ക വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറി കൂടിയാണ് സോഹന്‍ സീനുലാല്‍.
Recent Comments