നടന് എന്ന നിലയില്‍ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ഏറെ ശ്രദ്ധേയനാണ് സോനു സൂദ്. വഴിയില്‍ വാഹനാപകടത്തില്‍പ്പെട്ട 19 കാരനെ താരം രക്ഷിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പഞ്ചാബിലെ മോഗയിലെ ദേശീയ പാതയിലാണ് അപകടം നടന്നത്. രണ്ടുകാറുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.
സഹോദരി മാളവിക സൂദിന്റെ തിരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു സോനു സൂദ്. കോട്ടപ്പുര ബൈപാസിലൂടെ യാത്ര ചെയ്യുമ്പോഴാണ് അപകടം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കാര്‍ നിര്‍ത്തി, അപകടത്തില്‍പ്പെട്ട് കാറിനുള്ളില്‍ ബോധരഹിതനായി കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു താരം. ബുക്കന്‍വാല സ്വദേശിയായ സുഖ്ബിര്‍ സിംഗിനാണ് പരിക്കേറ്റത്. ബോധരഹിതനായ സുഖ്ബീറിനെ സോനു സൂദ് കയ്യിലെടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമാകുകയാണ്.
View this post on Instagram
സോനു സൂദ് മുന്‍കൈയെടുത്ത് തുടങ്ങിയ ചാരിറ്റി സംഘടനയായിരുന്നു പ്രവാസി റോജ്ഗര്‍. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ജോലി നേടി കൊടുക്കാന്‍ ഈ പദ്ധതി ഏറെ ഗുണം ചെയ്തു.
Recent Comments