നടന് ടി.പി.മാധവന് അന്തരിച്ചു. 88 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ ദിവസം വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.
സോഷ്യോളജിയിൽ എംഎ ബിരുദധാരിയായ അദ്ദേഹം, 1960ൽ മുംബൈയിൽ ഇംഗ്ലിഷ് പത്രത്തിൽ സബ് എഡിറ്ററായാണു കരിയർ തുടങ്ങിയത്. പിന്നീട് കൊൽക്കത്ത പബ്ലിസിറ്റി സൊസൈറ്റി ഓഫ് ഇന്ത്യയിൽ ബ്യൂറോ ചീഫായി. ബിറ്റ്സ്, ഫ്രീ പ്രസ് ജേണൽ എന്നിവയിലും ഇന്ത്യൻ എക്സ്പ്രസിലും കേരള കൗമുദിയിലും ജോലി ചെയ്തു. നടൻ മധുവുമായുള്ള സൗഹൃദത്തിലൂടെ നാടകത്തിലേക്കും സിനിമയിലേക്കുമെത്തുകയായിരുന്നു.
രാഗം എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് അദ്ദേഹം മലയാള സിനിമയിൽ ശ്രദ്ധയനാകുന്നത്. അതിനു ശേഷം 600 ലധികം മലയാള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. എം കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി തുടങ്ങി ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്. നിരവധി സീരിയലുകളിലും അദ്ദേഹം മികച്ച വേഷങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആദ്യകാല സെക്രട്ടറിയും സജീവ പ്രവർത്തകനുമായിരുന്നു അദ്ദേഹം.
ഇടക്ക് തലച്ചോറിനെ ബാധിക്കുന്ന അസുഖത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് 2015 ൽ ഹരിദ്വാർ യാത്രക്കിടയിൽ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു. ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു ടി.പി മാധവൻ താമസിച്ചിരുന്നത് ഏറ്റവും ഒടുവിൽ കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകളിലും പങ്കെടുത്തിരുന്നു. സുധയെയാണ് ടി പി മാധവൻ വിവാഹം കഴിച്ചത്. സുധയുമായുള്ള ദാമ്പത്യ ബന്ധം പക്ഷേ വിവാഹ മോചനത്തിലാണ് അവസാനിച്ചത്. രണ്ടു മക്കൾ – മകള്‍ ദേവിക, മകന് രാജാകൃഷ്ണ മേനോന്. അഡ്വർട്ടൈസിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന മകന് രാജാകൃഷ്ണ മേനോന്, എയർ ലിഫ്റ്റ് എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ്.
Recent Comments