നടനും എം.ഡി.എം.കെ. നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഗിണ്ടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെയാണ് ആശുപത്രി അധികൃതര്‍ വിയോഗവിവരം അറിയിച്ചത്.
ഇളമൈ എന്ന ചിത്രത്തില്‍ വില്ലനായാണ് വിജയകാന്ത് അരങ്ങേറിയത്. പിന്നീട് രജനികാന്ത്, കമല്ഹാസന് എന്നിവരോടൊപ്പം ഒരേ താരപദവി അലങ്കരിച്ചിരുന്ന സൂപ്പര്‍ താരവുമായി മാറി. 150 ലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് കോളിവുഡ് സിനിമാലോകത്ത് മിനി ജെയിംസ് ബോണ്ട് എന്ന് വാഴ്ത്തപ്പെട്ട വിജയകാന്ത് ആക്ഷന്‍ സാഹസിക ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യാന്‍ തുടങ്ങിയതോടെയാണ് ക്യാപ്റ്റന്‍ എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്. 2015 ല്‍ റിലീസായ സതാബ്ദം എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലാണ് അവസാനം സ്ക്രീനിലെത്തിയത്.
തമിഴിലെ ടോപ്പ് സ്റ്റാറായി ഇരിക്കവെയാണ് വിജയകാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. സ്വന്തമായി പാര്‍ട്ടി തുടങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്വത്തുക്കള്‍ വിറ്റ് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാര്‍ട്ടി സ്ഥാപിച്ചു. വിജയകാന്തിന്റെ ജനപിന്തുണ രാഷ്ട്രീയത്തിലും അ?ദ്ദേഹത്തിന് വലിയ വിജയങ്ങള്‍ നേടികൊടുത്തു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് വിജയകാന്ത് എംഎല്‍എയാവുകയും അദ്ദേഹത്തിന്റെ കക്ഷി പത്ത് ശതമാനം വോട്ട് നേടുകയും ചെയ്തിരുന്നു. 2011 ല്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റില്‍ മല്‍സരിച്ച് 29 എണ്ണത്തില്‍ വിജയിച്ചു. 2011 മുതല്‍ 2016 വരെ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു.
ഭാര്യ പ്രേമലത. മക്കള്‍ ഷണ്മുഖ പാണ്ഡ്യന്, വിജയപ്രഭാകരന്.
Recent Comments