നടന് വിജയകാന്ത് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആഴ്ചകളായി ചികില്‍സയിലായിരുന്നു വിജയകാന്ത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയകാന്ത് മരിച്ചു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും അതിന് എതിരെ കുടുംബാംഗങ്ങള്‍ രംഗത്ത് വരുകയും ചെയ്തിരുന്നു.
കടുത്ത ജലദോഷവും ചുമയും കാരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്ന വിവരം പുറത്തുവരുന്നത്. വൈകാതെ മരിച്ചു എന്ന വ്യാജ വാര്‍ത്തയും ആദരാഞ്ജലികളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
വ്യാജ വാര്‍ത്ത നിര്‍മ്മാണ സംഘങ്ങളാണ് ഈ മരണ വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. ആശുപത്രി സന്ദര്‍ശിക്കുന്ന കലാകാരന്മാരുടെ മരണം കൊണ്ടാടുന്ന സോഷ്യല്‍ മീഡിയയ്ക്ക് വിജയകാന്തിന്റെ ആരോഗ്യത്തോടുള്ള ഈ തിരിച്ച് വരവ് ഒരു പാഠമായി എടുക്കേണ്ടതാണ്.
Recent Comments