നടന് വിജയ് യുടെ മകന് ജേസന്‍ സഞ്ജയ് ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു.
‘ലൈക്ക പ്രൊഡക്ഷന്‍സ് എപ്പോഴും പുതിയ യുവാക്കളായ സിനിമ മോഹികളെ പ്രോത്സാഹിപ്പിക്കാന്‍ മുന്നിട്ട് ഇറങ്ങാറുണ്ട്. ഞങ്ങളുടെ അടുത്ത ചിത്രം ജേസന്‍ ജോസഫ് വിജയ് സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. വ്യത്യസ്തമായ കഥയാണ് ചിത്രത്തില്‍ ഒരുങ്ങുന്നത്. ലണ്ടനില്‍ ബി.എ. സ്ക്രീന്‍ റൈറ്റിങ്ങ് പഠിച്ച ജേസന്‍ ടോറോന്റോ ഫിലിം സ്കൂളില്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സും ചെയ്തു. സിനിമയെക്കുറിച്ച് മുഴുവന്‍ ഗ്രാഹ്യവും ജേസനുണ്ട്. എല്ലാ സിനിമ സംവിധായകര്‍ക്കും അത് ഉണ്ടാവണം. ഞങ്ങള്‍ ജേസനുമായുള്ള മനോഹരമായ വര്‍ക്കിങ്ങ് നിമിഷങ്ങള്‍ക്കായി കാത്തിരിക്കുന്നു. ചിത്രത്തില്‍ പുതുമുഖ താരങ്ങള്‍ അണിനിരക്കും. മുന്‍നിര അണിയറപ്രവര്‍ത്തകരുമായി സംസാരിക്കുകയാണ് ഞങ്ങള്‍’ നിര്‍മാതാവ് സുബാസ്ക്കരന് പറഞ്ഞു.
ബ്രഹ്മാണ്ട സിനിമകള്‍ പ്രേക്ഷകന് മുന്നില്‍ എത്തിക്കാനാണ് ലൈക്ക പ്രൊഡക്ഷന്‍സ് ശ്രമിക്കുന്നത്. അതൊടൊപ്പം തന്നെ പുതിയ യുവാക്കളായ സംവിധായകരെ മുന്നോട്ട് കൊണ്ട് വരുകയാണ് ഇത്തരമൊരു ചിത്രം നിര്‍മ്മിക്കുന്നതിലൂടെ ലൈക്ക ലക്ഷ്യമിടുന്നത്.
ആദ്യ സംവിധാന സംരംഭം ലൈക്കയൊടൊപ്പമാകുന്നത് തന്റെ ഭാഗ്യമാണെന്നും ജേസന്‍ സഞ്ജയ് പ്രതികരിച്ചു. തന്റെ മകന് സംവിധാനത്തില്‍ താല്‍പ്പര്യമുണ്ടെന്ന് വിജയ് സൂചന നല്‍കിയത് മുതല്‍ ജേസന്റെ സിനിമ പ്രവേശനം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
Recent Comments